Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്മയെ അറിയാൻ; മലയാള പ്രശ്‌നോത്തരിയുടെ രണ്ടാം പതിപ്പുമായി ബഹ്‌റിൻ കേരളീയ സമാജം

അമ്മയെ അറിയാൻ; മലയാള പ്രശ്‌നോത്തരിയുടെ രണ്ടാം പതിപ്പുമായി ബഹ്‌റിൻ കേരളീയ സമാജം

മനാമ: കേരള സംസ്ഥാന ഗവൺമെന്റിന്റെ മാതൃഭാഷാ പഠന പദ്ധതിയായ മലയാളം മിഷന്റെ അംഗീകാരത്തോടുകൂടി ഏതാണ്ട് എണ്ണൂറോളം കുട്ടികൾ ഭാഷാപഠനം നടത്തുന്ന ബഹ്‌റിൻ കേരളീയ സമാജം മലയാളം പാഠശാല,  ഭാഷാ പഠനം കൂടുതൽ  ആകർഷകമാക്കുന്നതിനും കേരളത്തേയും മലയാളത്തേയും സംബന്ധിച്ച് കുട്ടികൾക്കുള്ള പൊതുവിജ്ഞാനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി കഴിഞ്ഞ വർഷം വിജയകരമായി നടത്തിയ 'അമ്മയെ അറിയാൻ ' എന്ന മലയാളം പ്രശ്‌നോത്തരിയുടെ രണ്ടാം പതിപ്പ്   സംഘടിപ്പിക്കുന്നു.

മലയാളം പാഠശാല ഫോർ പി.എം ന്യൂസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ മലയാളം പ്രശ്‌നോത്തരിയുടെ പ്രഥമിക മത്സരങ്ങളും സെമി ഫൈനലുകളും 19 വെള്ളിയാഴ്ചയും ഫൈനൽ മത്സരം ഫെബ്രുവരി 24 ബുധനാഴ്ചയും നടത്തും. പ്രശസ്ത മനഃശാസ്ത്ര വിദഗ്ദനും മാജിഷ്യനും  കുട്ടികൾക്കു വേണ്ടിയുള്ള ' മൈൻഡ് ഡിസൈൻ ' എന്ന ശില്പശാലകളിലൂടെ പ്രശസ്തനുമായ പ്രൊഫസർ. ആർ.കെ. മലയത്താണ് ഫൈനൽ മത്സരം നിയന്ത്രിക്കാൻ എത്തുന്നത്.

ആറു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു മുതിർന്ന വ്യക്തിയോടൊപ്പം മൂന്ന് അംഗങ്ങളുള്ള ഒരു ടീമായി മത്സരത്തിൽ പങ്കെടുക്കാം.മലയാള ഭാഷയിൽ കേരളത്തെ ആസ്പദമാക്കിയുള്ളതായിരിക്കും പ്രശ്‌നോത്തരി.സമാജം അംഗങ്ങൾ അല്ലാത്തവർക്കും മത്സരത്തിൽ പങ്കെടുക്കാം.  അഞ്ചിന് വെള്ളിയാഴ്ച രാത്രി 8 മണി വരെ അപേക്ഷ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക്  ബിജു എം.സതീഷ് 33952166 എന്ന നമ്പരിൽ വിളിക്കാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP