Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലബാറിന്റെ രുചിയറിയിച്ച് മലബാർ അടുക്കള ഒരുക്കുന്ന ഫുഡ് ഫെസ്റ്റ് ഇന്ന്; അടുക്കള പുട്ടും, അരങ്ങിലെ പാട്ടും കെങ്കേമമാക്കാൻ അണിയറക്കാർ

മലബാറിന്റെ രുചിയറിയിച്ച് മലബാർ അടുക്കള ഒരുക്കുന്ന ഫുഡ് ഫെസ്റ്റ് ഇന്ന്; അടുക്കള പുട്ടും, അരങ്ങിലെ പാട്ടും കെങ്കേമമാക്കാൻ അണിയറക്കാർ

ബഹ്റൈൻ : ലോകമെമ്പാടും പേരുകേട്ട മലബാർ അടുക്കള ഒരുക്കുന്ന'' അടുക്കള പുട്ടും, അരങ്ങിലെ പാട്ടും ' ഡിസംബർ എട്ടിന് കേരളീയ സമാജത്തിൽ വൈകിട്ട് 3 മണിക്ക് നടക്കും.ആവേശമായ ഈ പരിപാടിക്ക് മാറ്റ് കൂട്ടുന്നത് പ്രഗത്ഭ വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യമാണ്. ''അടുക്കള പുട്ടും അരങ്ങിലെ പാട്ടും എന്ന് പേരിട്ട ഈ മെഗാ ഇവന്റിൽ അരങ്ങേറുന്ന കൗതുകകരമായ ഫുഡ് ഫെസ്റ്റിന്റെ വിധി നിർണ്ണയം നടത്തപ്പെടുന്നത് പേരുകേട്ട പാചക വിദഗ്ദ്ധൻ നൗഷാദും,രുചികളുടെ വൻകലവറ തന്നെ നമുക്ക് മുൻപിൽ തുറന്ന് വച്ച ജുമാന കാദരിയും.

കൂടെ യു കെ ബാലനും ഒപ്പം ആഹ്ലാദകരമായ സായാഹ്നത്തെ വരവേല്ക്കാൻ മികച്ച ഗായകരായ സുമി അരവിന്ദ്, നിസാം കാലിക്കറ്റ്, ആബിദ് കണ്ണൂർ എന്നിവരുടെ കൂടെ ''മോജോ ബാൻഡും ' ചേർന്നുള്ള ഇമ്പമാർന്ന സംഗീത വിരുന്നും ഈ കൂട്ടായ്മയുടെ കേളി വിളിച്ചോതുന്നവയാകും.

2014 ജൂലായ് 5 നു മുഹമ്മദലി ചക്കോത്തിന്റെ നേതൃത്വത്തിൽ ദുബായിലെ ഏതാനും സുഹൃത്തുക്കൾചേർന്ന് മലബാർഅടുക്കള എന്ന ഫേസ് ബുക്ക് ഗ്രൂപ്പ് രൂപീകരിക്കുന്നത്. നാല് വർഷം കൊണ്ട് നാലു ലക്ഷത്തോളം അംഗങ്ങളിലേക്ക് എത്തി നിൽക്കുന്നു മലബാർഅടുക്കളയുടെ സ്വീകാര്യത.16 അഡ്‌മിന്മാരും നൂറോളം എക്‌സിക്കുട്ടീവ് മെംബർമ്മാരും, അമ്പതിലധികം കോർഡിനേറ്റേഴ്‌സുമായാണ് ഗ്രൂപ്പിന്റെ പ്രവർത്തനം. ഒരു ഫേസ് ബുക്ക് കൂട്ടായ്മ എന്നതിനും അപ്പുറത്തേക്ക് വളരുകയാണ് മലബാർഅടുക്കള.

കുടുംബസംഗമങ്ങളും പാചകമൽസരങ്ങളും വിനോദയാത്രകളും ഒക്കെയായി അംഗങ്ങൾ സജീവം. ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സന്നദ്ധ സേവന പ്രവർത്തനങ്ങളും ധാരാളമായി നടക്കുന്നു. ദുബായിൽനിന്നു തുടങ്ങിയ രുചിപ്പെരുമ ഗൾഫ് രാജ്യങ്ങളുടെയും ഇന്ത്യയുടെയും അതിരുകൾകടന്ന് യൂറോപ്പിലും സിംഗപ്പൂരിലുമൊക്കെ എത്തി നിൽക്കുന്നു.മലബാറിന്റെ ഭക്ഷണമാഹാത്മ്യത്തെ കുറിച്ച് മലയാളികൾക്ക് ആരും പറഞ്ഞു തരേണ്ടതില്ല. മലബാർ വിഭവങ്ങൾ ഒന്നു പരീക്ഷിക്കണമെന്നുണ്ടെങ്കിൽ നേരെ ഫേസ് ബുക്കിൽ കയറിയാൽ മതി. മലബാർ അടുക്കളയെന്ന ഫേസ് ബുക്ക് ഗ്രൂപ്പിൽ ആയിരക്കണക്കിന് മലബാർ വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണുള്ളത്. മലബാറിന്റെ രുചി വൈവിധ്യപ്പെരുമയുടെ മുഖപുസ്‌കത കൂട്ടമാണ് മലബാർഅടുക്കള. രുചിയുടെ തന്പുരാക്കന്മാരായ മലബാർവിഭവങ്ങളെ നമുക്ക് ഇവിടെ പരിചയപ്പെടാം, പരീക്ഷിക്കാം, ആസ്വദിക്കാം.

മലബാർവിഭവങ്ങളുടെ ഒരു സർവ വിജ്ഞാനകോശം തന്നെയാണു ഇത്. ഓരോ ദിവസവും ശരാശരി നൂറു രുചിക്കൂട്ടുകളെങ്കിലും മലബാർഅടുക്കളയിലൂടെ പങ്കുവയ്ക്കപ്പെടുന്നുണ്ട്. ഭക്ഷണം ഉണ്ടാക്കുന്നത് വീഡിയോയിൽപകർത്തി ഒരു മിനി കുക്കറി ഷോ ആയി ഗ്രൂപ്പിൽപങ്കുവയ്ക്കുന്നവരും ഏറെലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പരസ്പരമറിയാതെ ജീവിച്ചു പോന്ന ഇവരെ ഒരു സൗഹൃദക്കൂട്ടമാക്കിയത് ഭക്ഷണത്തോടുള്ള ഇഷ്ടവും പാചകത്തോടുള്ള അഭിനിവേശവുമാണ്. ഒരു ഫേസ് ബുക്ക് കൂട്ടായ്മയ്ക്കപ്പുറം കുടുംബങ്ങളുടെ ഒരു കൂട്ടായ്മയായി വളർന്നു കഴിഞ്ഞു മലബാർഅടുക്കള.

ഒട്ടേറെ വലിയ സ്വപ്നങ്ങളും മലബാർഅടുക്കളയെന്ന ഈ സംഘത്തിനുണ്ട്. മലബാർ അടുക്കളയുടെ ബഹുഭാഷാ പാചകപുസ്തകം മൊബൈൽആപ്ലിക്കേഷൻ , മാഗസിൻ ,എന്നിവയൊക്കെ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞതാണ് മലബാറിന്റെ രുചിപ്പെരുമയൊരുക്കുന്ന ഈ അടുക്കളയിൽനിന്ന് പുറത്തേക്ക് പരക്കുന്നത് മസാലച്ചേരുവകളില്ലാത്ത സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും സുഗന്ധമാണ്. അതു തന്നെയാണ് മലബാർ അടുക്കളയുടെ വിജയരഹസ്യവും

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP