Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലാൽകെയേഴ്‌സ് ''എന്റെ നാട് എന്റെ കേരളം'' സമ്മാനദാനം നടത്തി

ലാൽകെയേഴ്‌സ് ''എന്റെ നാട് എന്റെ കേരളം'' സമ്മാനദാനം നടത്തി

സ്വന്തം ലേഖകൻ

ഹ്റൈൻ ലാൽ കെയേഴ്സ് കേരളപ്പിറവി 2021 ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'എന്റെ നാട് എന്റെ കേരളം' എന്ന വിഷയത്തിൽ നടത്തിയ ഓൺലൈൻ പ്രസംഗ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം നടത്തി. സഗയാ പാർട്ടി ഹാളിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ സമ്മാനാർഹരായ സുധാ സുനിൽ (ഒന്നാം സ്ഥാനം). ദേവിക രാജ് (രണ്ടാം സ്ഥാനം) , ബ്ലസീന ജോർജ് (മൂന്നാം സ്ഥാനം), ആലിയ അജയ് കുമാർ (പ്രോത്സാഹന സമ്മാനം) എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി.

ലാൽ കെയേഴ്സ് പ്രസിഡന്റ് എഫ്.എം ഫൈസൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഐമാക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് മുഖ്യാതിഥി ആയി പങ്കെടുത്തു. വാഗ്മിയും ഇന്ത്യൻ സ്‌കൂൾ മുൻ സെക്രട്ടറിയും ആയ ഇ.എ സലിം, കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ എന്നിവർ സംസാരിച്ചു. യോഗത്തിനു കോ -ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ സ്വാഗതവും സെക്രട്ടറി ഷൈജു കമ്പ്രത്ത് നന്ദിയും അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP