Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

അനിൽ മുരളിയുടെ നിര്യാണത്തിൽ ലാൽ കെയേഴ്സ് അനുശോചിച്ചു

സ്വന്തം ലേഖകൻ

പ്രശസ്ത സിനിമ താരം അനിൽ മുരളിയുടെ അകാലത്തിലുള്ള നിര്യാണത്തിൽ ബഹ്റൈൻ ലാൽകെയേഴ്സ് ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. സീരിയൽ രംഗത്ത് നിന്നും സിനിമയിലേക്ക് കടന്നുവന്ന അനിൽ മുരളി ആരെയും വെറുപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ച വില്ലൻ കഥാപാത്രങ്ങളും ആകർഷിക്കും വിധം അഭിനയിച്ചു ഫലിപ്പിച്ച ക്യാരക്ടർ റോളുകളും സിനിമാ പ്രേക്ഷകരുടെ മനസ്സിനെ വെറുപ്പിക്കാനും ആകർഷിക്കാനും കഴിഞ്ഞത് അദ്ദേഹത്തിലെ പ്രതിഭയുടെ മികവും കഴിവുമാണെന്നും വളരെ ചുരുങ്ങിയ കാലം കൊണ്ട് മുഴുവൻ മലയാളികൾക്കും സുപരിചിതനായി മാറിയ അനിൽ മുരളിയുടെ അകാലത്തിലുള്ള നിര്യാണം മലയാള സിനിമാ രംഗത്തിനും പ്രേക്ഷകർക്കും തീരാ നഷ്ടമാണെന്നും സംയുക്തമായിറക്കിയ അനുശോചന പത്രക്കുറിപ്പിലൂടെ ലാൽ കെയേഴ്‌സ് ഭാരവാഹികളായ ജഗത്കൃഷ്ണകുമാർ, എഫ്. എം. ഫൈസൽ, ഷൈജു കമ്പത്, എന്നിവർ അറിയിച്ചു. ആദ്ദേഹത്തിന്റെ കുടുംബത്തിന്റെ തീരാദുഃഖത്തിൽ പങ്കുചേരുന്നതായും അവർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP