Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊല്ലം പ്രവാസി അസ്സോസിയേഷൻ - സൽമാനിയ ഏരിയ സമ്മേളനം നടന്നു

കൊല്ലം പ്രവാസി അസ്സോസിയേഷൻ - സൽമാനിയ ഏരിയ സമ്മേളനം നടന്നു

സ്വന്തം ലേഖകൻ

കെ.പി.എ യുടെ ഏരിയ സമ്മേളനങ്ങളുടെ ഭാഗമായുള്ള സൽമാനിയ ഏരിയ കമ്മിറ്റിയുടെ സമ്മേളനം സഗയ്യ റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്നു. കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച സമ്മേളനത്തിൽ സൽമാനിയ ഏരിയയിലെ കൊല്ലം പ്രവാസികൾ പങ്കെടുത്തു.

കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിന്റെ ആദ്യ ഘട്ടമായ കൾച്ചറൽ മീറ്റ് സാമൂഹ്യ പ്രവർത്തകനായ സാനി പോൾ ഉത്ഘാടനം ചെയ്യുകയും സാമൂഹ്യ പ്രവർത്തകൻ ചെമ്പൻ ജലാൽ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. കെ.പി.എ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ ആശംസകൾ അറിയിച്ചു.

കെ.പി.എ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണ നൽകിക്കൊണ്ടിരിക്കുന്ന സൽമാനിയ ഏരിയ അംഗങ്ങൾ ആയ  ആന്റണി റോഷ്, ബെന്നി സക്കറിയ, അനി സാമുവേൽ എന്നിവരെ ചടങ്ങിൽ മുഖ്യാതിഥികൾ ഉപഹാരം നൽകി ആദരിച്ചു. യോഗത്തിനു കെ.പി.എ സെക്രട്ടറി കിഷോർ കുമാർ സ്വാഗതവും, ഏരിയ കോ-ഓർഡിനേറ്റർ രാജ് കൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.



സമ്മേളനത്തിലെ രണ്ടാം ഘട്ടമായ ആയ ഓർഗനൈസേഷൻ മീറ്റ് ഏരിയാ പ്രസിഡണ്ട് പ്രശാന്ത് പ്രബുദ്ധന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ചു. കെ പി എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടനാവിഷയങ്ങളെക്കുറിച്ചും , കെ പി എ പ്രസിഡണ്ട് നിസാർ കൊല്ലം മുഖ്യപ്രഭാഷണവും നടത്തി. ഏരിയ കോ-ഓർഡിനേറ്റേഴ്സ് രാജ് കൃഷ്ണൻ, രഞ്ജിത് ആർ പിള്ള എന്നിവർ ആശംസകൾ അറിയിച്ച യോഗത്തിനു ഏരിയ സെക്രട്ടറി ലിജു ജോൺ കുണ്ടറ സ്വാഗതവും ഏരിയാ ട്രെഷർ റജിമോൻ നന്ദിയും അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP