Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തദ്ദേശ ഭരണതലത്തിൽ പ്രവാസി പുനരധിവാസം നടപ്പിലാക്കണം - കൊല്ലം പ്രവാസി അസ്സോസിയേഷൻ

തദ്ദേശ ഭരണതലത്തിൽ പ്രവാസി പുനരധിവാസം നടപ്പിലാക്കണം - കൊല്ലം പ്രവാസി അസ്സോസിയേഷൻ

സ്വന്തം ലേഖകൻ

ജോലി നഷ്ടപെട്ട് നാട്ടിലേക്കു വരുന്ന പ്രവാസികൾക്ക് വേഗത്തിൽ പുനരധിവാസം സാധ്യമാകുന്ന രീതിയിൽ പഞ്ചായത്ത് തലത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് കൊല്ലം പ്രവാസി അസ്സോസിയേഷൻ - ബഹ്‌റൈൻ ചാപ്റ്ററിന്റെ രണ്ടാമത് ഡിസ്ട്രിക്റ്റ് കമ്മിറ്റി മീറ്റിങിൽ അവതരിപ്പിച്ച പ്രവാസി പുനരധിവാസ പ്രമേയത്തിൽ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.

കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾ പാലിച്ചു കൊണ്ട് ബൂരി അൽ ദാന ഹാളിൽ വച്ച് സംഘടിപ്പിച്ച കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈൻ രണ്ടാമത് ഡിസ്ട്രിക്ട് കമ്മിറ്റി മീറ്റിങ്ങിൽ കെ.പി.എ സെക്രെട്ടറിയേറ്റ്, സെൻട്രൽ കമ്മിറ്റി അംഗങ്ങളും 10 ഏരിയ കമ്മിറ്റി പ്രതിനിധികളും, വനിതാ വിഭാഗം പ്രതിനിധികളും പങ്കെടുത്തു. കെ.പി.എ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി അദ്ധ്യക്ഷത വഹിച്ച മീറ്റിങ് IT സെൽ കൺവീനർ ബിനു കുണ്ടറ ഉത്ഘാടനം ചെയ്തു.

പ്രസിഡന്റ് നിസാർ കൊല്ലം മുഖ്യപ്രഭാഷണം നടത്തി , ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടനാ വിഷയയുമായി ബന്ധപ്പെട്ട് സംസാരിച്ചു. തുടർന്ന് കോവിഡ് കാലത്തു നടത്തി കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ വിലയിരുത്തലും, മെമ്പർഷിപ് ക്യാമ്പയിൻ തുടരുന്നതിനു ഉള്ള കാര്യങ്ങളും ചർച്ച ചെയ്യുകയും 10 ഏരിയ കമ്മിറ്റികളും, വനിതാ വിഭാഗവും അവരുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.

മീറ്റിങ്ങിനു സെക്രട്ടറി കിഷോർ കുമാർ സ്വാഗതവും സബ് കമ്മിറ്റി കൺവീനർ സന്തോഷ് കാവനാട് നന്ദിയും അറിയിച്ചു. കെ.പി.എ മെമ്പർഷിപ്പ് ലഭിക്കുന്നതിനായി മെമ്പർഷിപ് സെക്രട്ടറി കോയിവിള മുഹമ്മദ് കുഞ്ഞിനെ (3900 7142) ബന്ധപ്പെടാം എന്നും കെ.പി.എ ഭാരവാഹികൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP