Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ക്യാപിറ്റൽ ഗവർണറേറ്റ് രണ്ടാം ഘട്ട 'ഫീനാ ഖൈർ' പദ്ധതിയുടെ ഭക്ഷണ കിറ്റുകളുടെ വിതരണം ആരംഭിച്ചു

സ്വന്തം ലേഖകൻ

മനാമ: ബഹ്റൈൻ മലയാള മാധ്യമപ്രവർത്തകരുടെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കേരളാ മീഡിയ ഫോറം രണ്ടാം ഘട്ട ഭക്ഷണ കിറ്റു വിതരണം ആരംഭിച്ചു. റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ചെയർമാനും യുവജന കാര്യങ്ങൾക്കായുള്ള പ്രതിനിധിയു മായ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ കോവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 'ഫീനാ ഖൈർ' പദ്ധതിയുടെ 'വീട്ടിൽ ഭക്ഷണം' പരിപാടിയുടെ രണ്ടാം ഘട്ട ഭക്ഷണകിറ്റുകൾ കെ.എം.എഫ് കൂട്ടായ്മക്ക് കൈമാറി.

ക്യാപിറ്റൽ ഗവർണറേറ്റ് സ്ട്രാറ്റജിക് പ്ലാനിങ്ങ് ആൻഡ് പ്രോജെക്ട്‌സ് മാനേജ്‌മെന്റ് ഹെഡ് യൂസുഫ് യാഖൂബ് ലോറിയിൽ നിന്നും എക്‌സിക്യൂട്ടീവ് അംഗം ജലീൽ അബ്ദുല്ല ഏറ്റുവാങ്ങി, വൺ ഹോസ്പിറ്റാലിറ്റി ജനറൽ മാനേജർ ആന്റണി പൗലോസ് കണ്ണമ്പുഴ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അൻവർ മൊയ്ദീൻ, ബോബി തേവേരിൽ, ഹാരിസ് തൃത്താല, അനിൽ കെ, ആന്റണി കെ എന്നിവർ സന്നിഹിതരായിരുന്നു.

കോവിഡ് പ്രതിസന്ധിയിൽ കഴിയുന്ന പ്രവാസികൾക്ക് വലിയ രീതിയിൽ ആശ്വാസമാകുകയാണ് ക്യാപിറ്റൽ ഗവർണറുടെ നേതൃത്വത്തിൽ രാജ്യത്ത് നടത്തികൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെന്ന് കെ.എം.എഫ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

കോവിഡ് കാലത്ത് പ്രവാസികളെ സഹായിക്കുന്നതിൽ ബഹ്റൈൻ സർക്കാർ സ്വീകരിച്ചുവരുന്ന നടപടികൾ പ്രശംസനീയമാണെന്നും, ആയിരക്കണക്കിനാളുകളുടെ വിശപ്പകറ്റുന്ന ഈ പുണ്യ പ്രവർത്തിക്ക് നേതൃത്വം വഹിക്കുന്നത് ക്യാപിറ്റൽ ഗവർണർ ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഖലീഫ അഭിനന്ദനം അർഹിക്കുന്നതായും ബഹ്റൈൻ കേരളാ മീഡിയ ഫോറം അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP