Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കെഎംസിസി ബഹ്‌റൈൻ 10-ാമത് ദ്വിദിന സമൂഹ രക്തദാന ക്യാമ്പ് 16 നും 18 നും നടത്തുന്നു

കെഎംസിസി ബഹ്‌റൈൻ 10-ാമത് ദ്വിദിന സമൂഹ രക്തദാന ക്യാമ്പ് 16 നും 18 നും നടത്തുന്നു

മനാമ: ബഹ്‌റൈൻ 44-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് കെഎംസിസി ബഹ്‌റൈൻ നടത്തുന്ന 10-ാമത് രക്തദാന ക്യാമ്പ് 16ന് ദേശീയദിനത്തിൽ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ മനാമ സൽമാനിയ മെഡിക്കൽ സെന്ററിലും 11-ാമത് രക്തദാന ക്യാമ്പ് 18 ന് വെള്ളിയാഴ്ച ബഹ്‌റൈൻ ബിഡിഎഫ് ഹോസ്പിറ്റലിലും വച്ച് നടത്തും. ബഹ്‌റൈൻ ആരോഗ്യമന്ത്രാലയവുമായും ബഹ്‌റൈൻ ഡിഫൻസ് ഹോസ്പിറ്റലുമായും സഹകരിച്ച് മിഡിൽ ഈസ്റ്റിലെ പ്രമുഖ ട്രാവൽ സ്‌ക്കൂൾ ബാഗ് നിർമ്മാതാക്കളായ പാരാജോണിന്റെ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

രക്തദാന സേവനത്തിന് നൂതന സാങ്കേതികവിദ്യ കൂടുതൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക ആപ്ലിക്കേഷൻ കെഎംസിസി ബഹ്‌റൈൻ ബ്ലഡ് ബുക്ക്, ജനുവരി 1 ന് പവിഴദ്വീപിന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതുവരെ നടന്ന ക്യാമ്പുകളിൽ 1800 ലധികം പേർ രക്തദാനം ചെയ്തിട്ടുണ്ട്. ഇതിനു പുറമേ അടിയന്തിര ഘട്ടങ്ങളിൽ ബിഡിഎഫ് ഹോസ്പിറ്റലിലും കിങ് ഹമദ് ഹോസ്പിറ്റലിലും നിരവധി തവണ കെഎംസിസി പ്രവർത്തകർ രക്തദാനം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 6 വർഷക്കാലയളവിൽ ഇതുവരെയും അത്യാവശ്യ ഘട്ടങ്ങളിൽ രക്തദാനം ചെയ്തിട്ടുണ്ട്. ബഹ്‌റൈനിൽ ഇത്ര വിപുലമായ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളതും ഡാറ്റ ശേഖരിച്ച് പ്രവർത്തിക്കുന്നതും കെഎംസിസി മാത്രമാണ്. ദേശീയദിനത്തോടനുബന്ധിച്ച് നടത്തുന്ന ക്യാമ്പിന്റെ വിജയത്തിനായി 51 അംഗ പ്രത്യേക ടീമും വിവിധ സബ്ബ് കമ്മിറ്റികളും പ്രവർത്തിക്കുന്നുണ്ട്. ബഹ്‌റൈന്റെ വിവിധ ഏരിയകളിൽ നിന്നായി സ്ത്രീകളടക്കമുള്ള നിരവധി പേർ ഇതിനകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

അപകടം, രോഗം തുടങ്ങിയവ കാരണം രക്തം നഷ്ടപ്പെട്ട് മരണത്തെ അഭിമുഖീകരിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യം മുൻനിർത്തി നടത്തുന്ന ഈ മഹത് സംരംഭത്തിന്റെ കഴിഞ്ഞകാല പ്രവർത്തനത്തിലൂടെ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യാപകമായ സന്ദേശം സ്വദേശികളും വിദേശികളുമായ ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞു എന്നതാണ് ജീവസ്പർശം എന്ന പേരിൽ കെഎംസിസി നടത്തുന്ന രക്തദാന ക്യാമ്പിന്റെ സവിശേഷത.

ബഹ്‌റൈൻ ദേശീയദിനത്തിലും ശിഹാബ് തങ്ങൾ അനുസ്മരണദിനത്തിലും മറ്റ് അടിയന്തിരഘട്ടങ്ങളിലും രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ബഹ്‌റൈൻ ആരോഗ്യവകുപ്പ് അധികൃതരുടേയും ഇന്ത്യൻ എംബസിയുടേയും പ്രശംസ നേടാൻ കെഎംസിസിക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളികളോടൊപ്പം ഇന്ത്യയിലെ ഇതര സംസ്ഥാന പ്രവാസികളും പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യക്കാരും സ്വദേശികളും രക്തദാതാക്കളായി എത്താറുണ്ട്.

അത്യാവശ്യഘട്ടങ്ങളിൽ രക്തദാനം നടത്തുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന രക്തദാന ഡയറക്ടറിയും വെബ്ബ്‌സൈറ്റും പ്രവർത്തിച്ചു വരുന്നു. കൂടാതെ കെഎംസിസി ബ്ലഡ് ഗ്രൂപ്പ് എന്ന് ടൈപ്പ് ചെയ്ത് 39841984, 39881099 എന്നീ നമ്പരുകളിലേക്ക് എസ്എംഎസ് അയച്ചാലും തൽസമയ രക്തദാന സേവനം നടത്തിവരുന്നു. ബുധനാഴ്ചയും വെള്ളിയാഴ്ചയും നടത്തുന്ന ക്യാമ്പുകളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 39841984, 39881099, 33161984 എന്നീ നമ്പറുകളിലും സൗജന്യ വാഹനം ലഭിക്കേണ്ടവർ 33782478, 33744272 എന്നീ നമ്പറുകളിലും ബന്ധപ്പെടേണ്ടതാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP