Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്റൈൻ 'സിംസ് വർക്ക് ഓഫ് മേഴ്സി' അവാർഡ് കെ.എം.സി.സി.ക്ക്

ബഹ്റൈൻ 'സിംസ് വർക്ക് ഓഫ് മേഴ്സി' അവാർഡ് കെ.എം.സി.സി.ക്ക്

മനാമ: സീറോ മലബാർ സൊസൈറ്റി (സിംസ്) ബഹ്റൈൻ ഈ വർഷത്തെ 'സിംസ് വർക്ക് ഓഫ് മേഴ്സി' അവാർഡിന് ബഹ്റൈൻ കെ.എം.സി.സി യെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാനവ, ജീവകാരുണ്യ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കുമാണ് ഈ പുരസ്‌കാരം നൽകുത്.
ബഹ്റൈനിലും കേരളത്തിലും അശരണരും ആലംബഹീനരുമായ വ്യക്തികൾക്കും കുടുംബങ്ങൾക്കുമായി കെ എം സി സി ബഹ്റൈൻ നടത്തുന്ന മഹനീയമായ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ബഹ്റൈൻ പ്രവാസി സമൂഹത്തിന്റെ അംഗീകാരമായിട്ടാണ് ഈ അവാർഡ് നൽകുന്നതെന്ന് പ്രസിഡന്റ് ജോസഫ് കെ തോമസ് പറഞ്ഞു.

സ്വന്തമായ ഒരു ഭവനമെ ലക്ഷ്യം കൈവരിക്കാനാവാത്ത നിർധന പ്രവാസികൾക്കു കൈത്താങ്ങായി കെ എം സി സി വിഭാവനം ചെയ്ത 'പ്രവാസി ബൈത്തുറഹ്മ' എന്ന ഭവന നിർമ്മാണ പദ്ധതിയാണ് ഈ വർഷത്തെ വർക്ക് ഓഫ് മേഴ്സി അവാർഡിനു കെ എം സി സി യെ അർഹമാക്കുതിൽ പ്രധാന ഘടകം. കൂടാതെ പ്രവാസി പെൻഷൻ പദ്ധതി, രക്തദാനം മഹാദാനം എ ആശയം മുൻനിർത്തി 'ജീവസ്പർശം' എ പേരിൽ നടത്തു രക്തദാന പരിപാടി എിവയും ജനശ്രദ്ധ നേടിക്കഴിഞ്ഞു. അത്യാവശ്യ ഘട്ടങ്ങളിൽ രക്തദാനം ചെയ്യാൻ സദ്ധരായ അംഗങ്ങൾ ബഹ്റൈൻ പൊതു സമൂഹത്തിന്റെ മുതൽക്കൂട്ടാണ്. അതിരൂക്ഷമായ ജല ക്ഷാമം നേരിടുന്നതിനായി കേരളത്തിന്റെ വടക്കൻ ജില്ലകളിൽ പൊതു കിണർ നിർമ്മിച്ചു നൽകുന്ന കെ.എം.സി.സി ' ശിഹാബ് തങ്ങൾ ജീവജലം' പദ്ധതി ഏതൊരു പ്രസ്ഥാനത്തിനും മാതൃകയാണ്.

പ്രവാസത്തിനിടെ മരണമടയുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലും ആതുരാലയങ്ങളിൽ ആംബുലൻസ് പോലുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നതിലും ബഹ്റൈൻ കെ എം സി സി ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി.മാതൃകാപരമായ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന പ്രസ്ഥാനത്തിനു വർക്ക് ഓഫ് മേഴ്സി അവാർഡ് നൽകുതിൽ ബഹ്റൈൻ സീറോ മലബാർ സൊസൈറ്റിക്ക് അതിയായ സംന്തോഷമുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.

കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ റവ. ഡോ.ഡേവിസ് ചിറമേൽ, ബഹ്റൈൻ ഡിസേബിൾഡ്സ് സൊസൈറ്റി പ്രസിഡന്റ് ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ദയ്ജ് അൽ ഖലീഫ, കോ'യം നവജീവൻ ട്രസ്റ്റിനു നേതൃത്വം നൽകു പി യു തോമസ് എിവരാണ് മുൻവർഷങ്ങളിൽ ഈ അവാർഡിന് അർഹരായത്.

മാർച്ച് 30നു വൈകുന്നേരേം എട്ട് മണിക്ക് ബഹ്റൈൻ കേരളീയ സമാജം ഡയ്മണ്ട് ജൂബലി ഹാളിൽ നടക്കു ചടങ്ങിൽ കെ എം സി സി പ്രസിഡന്റ് എസ് വി ജലീൽ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, ട്രഷറർ ഹബീബ് റഹ്മാൻ എിവർ ചേർു പുരസ്‌കാരം ഏറ്റുവാങ്ങും. പുരസ്‌കാരദാന ചടങ്ങിലേക്ക് ഏവരേയും ക്ഷണിക്കുതായി ഭാരവഹികൾ അറിയിച്ചു.
ബഹ്റൈനിലെ സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രമുഖർ പങ്കെടുക്കു ചടങ്ങിൽ സിംസ് മാഗസിൻ 'റിഫൽൻ' പ്രകാശനം ചെയ്യുമെും ജനറൽ സെക്ര'റി ബിജു ജോസഫ് അറിയിച്ചു. വാർത്താ സമ്മേളനത്തിൽ കോർ ഗ്രൂപ്പ് ചെയർമാൻ ഫ്രാൻസീസ് കൈതാരത്ത്, ജേക്കബ് വാഴപ്പിള്ളി തുടങ്ങിയിയവരും സംബന്ധിച്ചു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP