Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുണ്യമാസത്തിൽ കെഎംസിസിയുടെ കാരുണ്യപ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി ക്യാപിറ്റൽ ഗവർണറേറ്റും

പുണ്യമാസത്തിൽ കെഎംസിസിയുടെ കാരുണ്യപ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി ക്യാപിറ്റൽ ഗവർണറേറ്റും

സ്വന്തം ലേഖകൻ

മനാമ: വർഷങ്ങളായി പുണ്യമാസമായ റമദാനിൽ കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന കാരുണ്യ പ്രവർത്തനങ്ങൾക്ക് ബഹ്റൈനിൽ തുടക്കമായി. കോവിഡിന്റെ പശ്ചാത്തലത്തിൽ നടത്തിവരുന്ന സാന്ത്വന പ്രവർത്തനങ്ങൾക്ക് പുറമെയാണ് റമദാനിനോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. കാരുണ്യ സ്പർശം ഭക്ഷ്യക്കിറ്റ്, ഇഫ്താർ കിറ്റ്, കുടിവെള്ള വിതരണം തുടങ്ങിയവ ഇവയിൽ പ്രധാനപ്പെട്ടതാണ്.

ദുരിമനുഭവിക്കുന്നവരെയും പ്രയാസപ്പെടുന്നവരെയും കണ്ടെത്തിയാണ് ഇഫ്താർ കിറ്റുകൾ കെ.എം.സി.സി ബഹ്റൈൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നത്. ഇതിനായി പവിഴദ്വീപിലുടനീളം കെ.എം.സി.സി വളണ്ടിയർമാരും കർമനിരതരായി പ്രവർത്തിക്കുന്നു.

കെ.എം.സി.സിയുടെ കാരുണ്യ രംഗത്തെ വിലമതിക്കാനാവാത്ത പ്രവർത്തനങ്ങൾ മനസിലാക്കി റമദാനിലെ കാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ബഹ്റൈൻ ക്യാപിറ്റൽ ഗവർണറേറ്റും രംഗത്തെത്തി. അർഹതപ്പെട്ടവർക്കുള്ള ഡ്രൈഫുഡ് കിറ്റുകൾ ക്യാപിറ്റൽ ഗവർണറേറ്റ് സെന്റർ ഫോർ ചാരിറ്റി ഹെഡ് യൂസഫ് ലോറി കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന സെക്രട്ടറി എ.പി ഫൈസലിന് കൈമാറി.

സിദ്ധീഖ് അദ്ലിയ, മൊയ്തീൻ പേരാമ്പ്ര ഹുസൈൻ വയനാട്, ലത്തീഫ് തളിപ്പറമ്പ്, ബശീർ തിരുനല്ലൂർ, സിറാജ് പേരാമ്പ്ര തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിന് വൺ ബഹ്റൈൻ എം.ഡി ആന്റണി പൗലോസ് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP