Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ.എം.സി.സി ബഹ്റൈൻ സി. മോയിൻകുട്ടി ഹാജി അനുസ്മരണം ഇന്ന്

കെ.എം.സി.സി ബഹ്റൈൻ സി. മോയിൻകുട്ടി ഹാജി അനുസ്മരണം ഇന്ന്

സ്വന്തം ലേഖകൻ

മനാമ: മുൻ എംഎ‍ൽഎയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന സി. മോയിൻകുട്ടി ഹാജിയുടെ വിയോഗത്തിൽ കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണം ഇന്ന് നടക്കും. രാത്രി 7.30ന് (ഇന്ത്യൻ സമയം രാത്രി 10.00) സൈബർ വിങ് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നടക്കുന്ന ഓൺലൈൻ സംഗമം പി.കെ.കെ ബാവ ഉദ്ഘാടനം ചെയ്യും.

കെ.എം.സി.സി ബഹ്റൈൻ സീനിയർ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി അധ്യക്ഷത വഹിക്കുന്ന സംഗമത്തിൽ മുസ്ലിം യൂത്ത് ലീഗ് ഉപാധ്യക്ഷൻ നജീബ് കാന്തപുരം അനുസ്മരണ പ്രഭാഷണം നടത്തും. കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ആക്ടിങ് ജന. സെക്രട്ടറി ഒ.കെ ഖാസിം, എസ്.വി ജലീൽ, ശംസുദ്ധീൻ വെള്ളികുളങ്ങര, ഫൈസൽ കണ്ടീത്താഴ, ഷാജഹാൻ പരപ്പൻപൊയിൽ എന്നിവർ സംസാരിക്കും. സംഗമത്തിൽ കെ.പി മുസ്തഫ സ്വാഗതവും എം.എ റഹ്മാൻ നന്ദിയും പറയും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP