Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഹമ്മദ് കുട്ടി തലകാപ്പിന്റെ നിര്യാണത്തിൽ കെ.എം.സി.സി ബഹ്റൈൻ അനുശോചിച്ചു

അഹമ്മദ് കുട്ടി തലകാപ്പിന്റെ നിര്യാണത്തിൽ കെ.എം.സി.സി ബഹ്റൈൻ അനുശോചിച്ചു

സ്വന്തം ലേഖകൻ

മനാമ: കഴിഞ്ഞ ദിവസം നാട്ടിൽ നിര്യാതനായ കെ.എം.സി.സി ബഹ്റൈൻ മുൻ സംസ്ഥാന ട്രഷററും മലപ്പുറം ജില്ലാ മുൻ പ്രസിഡന്റുമായിരുന്ന അഹമ്മദ് കുട്ടി തലകാപ്പിന്റെ നിര്യാണത്തിൽ കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. എന്നും കെ.എം.സി.സിയെ കൂടെ ചേർത്തുപിടിച്ച നേതാവായിരുന്ന അഹമ്മദ് കുട്ടി സാഹിബ് ബഹ്റൈനിലെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏവർക്കും ജനകീയനായി മാറിയ വ്യക്തിത്വമായിരുന്നുവെന്നും സംസ്ഥാന കമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു. കെ.എം.സി.സിയുടെ പ്രവർത്തനങ്ങളിലൂടെ ബഹറൈൻ പ്രവാസ ലോകത്ത് കാരുണ്യ രംഗത്ത് സജീവമായ അദ്ദേഹം മറ്റു കൂട്ടായ്മകളുടെ നേതൃത്വങ്ങളുമായും നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. പ്രവാസ ജീവിതത്തിന് ശേഷവും നാട്ടിൽ സേവന രംഗത്ത് കർമനിരതനായി പ്രവർത്തിക്കുന്നതിനിടെയാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. അഹമ്മദ് കുട്ടി സാഹിബിന്റെ വിയോഗം മത-രാഷ്ട്രീയ-സേവന രംഗത്തിന് തീരാ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP