Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീവ കാരുണ്യ സേവനത്തിൽ കർമ്മ നിരതരായി കെഎംസിസി ഹിദ്ദ് അറാദ് ഖലാലി പ്രവിശ്യ കമ്മിറ്റി രണ്ടാം വർഷത്തിലേക്ക്

ജീവ കാരുണ്യ സേവനത്തിൽ കർമ്മ നിരതരായി കെഎംസിസി ഹിദ്ദ് അറാദ് ഖലാലി പ്രവിശ്യ കമ്മിറ്റി രണ്ടാം വർഷത്തിലേക്ക്

സ്വന്തം ലേഖകൻ

ബഹ്‌റൈൻ കെഎംസിസിയുടെ ഏരിയ ഘടകമായി ''പവിഴ ദ്വീപി'ലെ തന്നെ ദക്ഷിണ പൂർവ്വ ദേശത്തെ അർദ്ധ ദ്വീപുകളായ ഹിദ്ദ്, അറാദ്, ഖലാലി പ്രവിശ്യയിൽ പ്രവർത്തിച്ച് വരുന്ന കമ്മിറ്റി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് വാർഷിക ദിനം ആഘോഷിച്ചു.

പോയ വർഷത്തിൽ കോവിഡ് പ്രതിസന്ധിക്കിടയിലും വൈവിധ്യവും വൈപുല്യവുമായ ഒട്ടേറെ സാമൂഹ്യ ക്ഷേമ ജീവ കാരുണ്യ പദ്ധതികൾ പ്രാവർത്തികമാക്കിയതായി പ്രതിനിധികൾ അറിയിച്ചു.

ജാതി മത ഭേദമന്യേ കക്ഷി രാഷ്ട്രീയ സംഘടനാ വൈജാത്യമില്ലാതെ സകലരുടേയും സഹകരണ പ്രോത്സാഹനത്തോടെയും ജന ഹിത സേവന തല്പരതയോടെയും വൈവിധ്യമാർന്ന കർമ്മ പദ്ധതികളാവിഷ്‌കരിച്ച് പ്രയാണം തുടരുന്ന കരുണ വറ്റാത്ത സേവന പ്രവർത്തനങ്ങളുടെ തുടർച്ചയായി രണ്ടാം വർഷപ്പുലരിയിലും കർമ്മ നിരതമാണ് കെ എം സി സി ഹിദ്ദ്, അറാദ്, പ്രവിശ്യ കമ്മിറ്റി.

പ്രസിഡന്റ് ഇബ്‌റാഹീം ഹസൻ പുറക്കാട്ടിരിയുടെ നേതൃത്വത്തിൽ, വൈ പ്ര.ടി ടി അബ്ദുല്ല മൊകേരി, ഉമർ ടി എം ചോറോട്, റിയാസ്.ടി എം ചോറോട്, ഹമീദ് ടി കെ ആയഞ്ചേരി, മുൻ സെക്രട്ടരി വലിയേടത്ത് റഷീദ് തലശ്ശേരി, സി.ബാബുൽ ഹുദ തിരുവനന്തപുരം, അശ്കർ.കെ.പി വയനാട്, മുഹമ്മദ് അജാസ് കൊയിലാണ്ടി, നിസാമുദ്ദിൻ വയനാട്, സജീർ സി നാദാപുരം, ഇഖ്ബാൽ കോഴിക്കോട്, ബഷിർ ഗുരുവായുർ, കടമേരി സജീർ, അസീസ്, സത്താർ തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP