Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസികൾക്കുള്ള ധനസഹായം: അപേക്ഷകൾ തള്ളിയതിന്റെ കാരണം നോർക്ക വ്യക്തമാക്കണമെന്ന് കെ.എം.സി.സി ബഹ്റൈൻ

പ്രവാസികൾക്കുള്ള ധനസഹായം: അപേക്ഷകൾ തള്ളിയതിന്റെ കാരണം നോർക്ക വ്യക്തമാക്കണമെന്ന് കെ.എം.സി.സി ബഹ്റൈൻ

സ്വന്തം ലേഖകൻ

മനാമ: കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ കാരണം നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് സംസ്ഥാന സർക്കാർ അടിയന്തരസഹായമായി പ്രഖ്യാപിച്ച ധനസഹായത്തിനുള്ള അപേക്ഷയിൽ മുക്കാൽ ലക്ഷത്തോളം അപേക്ഷകൾ തള്ളിയ നടപടി ദുരൂഹമാണെന്നും ഇത്രയും അപേക്ഷകൾ തള്ളാനിടയായ സാഹചര്യം നോർക്ക വ്യക്തമാക്കണമെന്നും കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഏറെ പ്രതീക്ഷയോടെയാണ് ദുരിതത്തിലായ പ്രവാസികൾ ധനസഹായത്തിനായി അപേക്ഷ സമർപ്പിച്ചത്. ഇക്കാര്യം പരിഗണിക്കാതെയാണ് ഇത്രയുമധികം അപേക്ഷകൾ നോർക്ക ഒറ്റയടിക്ക് തള്ളിയത്. ഏതാനും അപേക്ഷകളാണ് തള്ളിയതെങ്കിൽ അപേക്ഷാ സമർപ്പണത്തിൽ വന്ന വീഴ്ചയാണെന്ന് കരുതാമായിരുന്നു. എന്നാൽ കാരണം പോലും വ്യക്തമാക്കാതെയുള്ള നോർക്കയുടെ നടപടി വിശ്വാസയോഗ്യമല്ലെന്നും കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

വിസകളുടെ സ്വഭാവവും ധനസഹായത്തിനുള്ള മാനദണ്ഡമായി പരിഗണിക്കുന്നുണ്ടെന്നാണ് നോർക്ക ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിയുന്നത്. ഇത് പ്രവാസികൾക്കിടയിൽ തന്നെ വേർതിരിവുണ്ടാക്കുന്ന തീരുമാനമാണ്. പലരും ഗൾഫ് നാടുകളിൽ വിത്യസ്ത വിസയിൽ എത്തിയാണ് ജോലി ചെയ്യുന്നത്. ഇത്തരമാളുകൾക്ക് ധനസഹായം നിഷേധിക്കുന്നത് അനീതിയാണ്. പ്രയാസങ്ങളും കഷ്ടപ്പാടുകളും മനസ്സിലാക്കിയിട്ടും പ്രവാസികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന നോർക്ക തന്നെ ഇത്തരത്തിൽ സുതാര്യമല്ലാത്ത നടപടികൾ സ്വീകരിക്കരുത്. ഏറെ പ്രതീക്ഷയോടെ ധനസഹായത്തിനായി അപേക്ഷ സമർപ്പിച്ച എല്ലാവർക്കും ധനസഹായം ലഭ്യമാക്കണമെന്നും അതുവരെ കെ.എം.സി.സി ഈ വിഷയത്തിൽ ശബ്ദമുയർത്തുമെന്നും നേതാക്കൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP