Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എസ്‌പി.ബിയുടെ വിയോഗം സംഗീതലോകത്തിന് തീരാനഷ്ടം: കെ.എം.സി.സി ബഹ്റൈൻ

സ്വന്തം ലേഖകൻ

മനാമ: എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തിൽ കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. എസ്‌പി.ബി പകരം വയ്ക്കാനില്ലാത്ത സംഗീതജ്ഞനാണെന്നും അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിനും സംഗീത ലോകത്തിനും തീരാനഷ്ടമാണെന്നും കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്ങൽ എന്നിവർ പറഞ്ഞു. ആസ്വാദകർക്കും ലോകത്തിനും ഒരുപാട് നല്ല ഗാനങ്ങൾ സമ്മാനിച്ചാണ് അദ്ദേഹം ഓർമ്മയായത്. സംഗീതപാരമ്പര്യമൊന്നുമില്ലാതെ സംഗീത ലോകത്തെത്തിയ എസ്‌പി.ബി തന്റെ സുന്ദരശബ്ദത്തിലൂടെ ആസ്വാദക ലോകത്തേക്ക് പരന്നൊഴുകുകയായിരുന്നു. തന്റെ ജീവിതകാലം മുഴുവൻ സംഗീതത്തിനായി ഉഴിഞ്ഞുവച്ച എസ്‌പി.ബിയുടെ മാധുര്യശബ്ദം കലാലോകത്ത് എന്നും പ്രതിഫലിക്കുമെന്നും നേതാക്കൾ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP