Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മറ്റി രണ്ടാമത് 'ഫാം വില്ല' ജൈവ കൃഷി മത്സരത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മറ്റി രണ്ടാമത് 'ഫാം വില്ല' ജൈവ കൃഷി മത്സരത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

സ്വന്തം ലേഖകൻ

മനാമ: കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ 'മിഷൻ 50' ന്റെ ഭാഗമായയുള്ള ആരോഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന രണ്ടാമത് ഫാം വില്ല ജൈവ കൃഷി മത്സരത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ആരോഗ്യം നിലനിർത്തുന്നതിൽ പച്ചക്കറിയുടെ ഉപയോഗം വർധി പ്പിക്കണമെന്ന സന്ദേശം നൽകുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പരിമിതമായ വീടിന്റെ ടെറസിലോ മറ്റോ ഏറ്റവും നന്നായി കൃഷി ചെയ്യുന്ന മൂന്ന് പേരെ തെരഞ്ഞെടുത്ത് മുൻ എം എൽ എ മർഹൂം എ വി അബ്ദുറഹ്മാൻ ഹാജിയുടെ പേരിലുള്ള മെമന്റോ നൽകി ആദരിക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് വിത്തും വളവും തൈകളും ജില്ലാ കമ്മിറ്റി നൽകും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 30ന് മുമ്പ് ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

മത്സരത്തിൽ പങ്കെടുക്കുന്നവർ 2 ദിനാർ എൻട്രി ഫീ നൽകണം

മത്സരവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഫാം വില്ല ഭാരവാഹികളായ പി കെ ഇസ്ഹാഖ്, ജെ പി കെ തിക്കോടി എന്നിവരുമായി ബന്ധപ്പെടണമെന്ന് കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ ആക്ടിങ് പ്രസിഡന്റ് ശരീഫ് വില്ല്യാപ്പള്ളി അറിയിച്ചു

https://docs.google.com/forms/d/e/1FAIpQLSfti7Hu-NXibpjPlYT7C3kUd1C3LkYax-sUlVNHvoawUJICrA/viewform

കൂടുതൽ വിവരങ്ങൾക്ക് 33292010/33172285

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP