Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജൈവ കൃഷി മത്സരത്തിനായുള്ള പോസ്റ്റർ, ലിങ്ക് പ്രകാശനം ചെയ്തു

ജൈവ കൃഷി മത്സരത്തിനായുള്ള പോസ്റ്റർ, ലിങ്ക് പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

മനാമ: ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ രണ്ടാമത്തെ ഫാം വില്ല ജൈവ കൃഷി മത്സരത്തിനായുള്ള പോസ്റ്റർ പ്രകാശന കർമ്മം കെഎംസിസി കോഴിക്കോട് ജില്ലാ ആക്ടിങ് പ്രസിഡന്റ് ശരീഫ് വില്യാപ്പള്ളി ടി പി നൗഷാദിന് നൽകി നിർവഹിച്ചു.

മുസ്ലിം ലീഗ് നേതാവായിരുന്ന മർഹും എ വി അബ്ദുറഹ്മാൻ ഹാജിയുടെ സ്മരണാർത്ഥം നടക്കുന്ന ജൈവ കൃഷി മത്സരത്തിൽ വിജയികളകുന്നവർക്ക് അവാർഡും സമ്മാനവും നൽകും.

ഓൺലൈനിൽ നടന്ന പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡന്റ് ഹസ്സൻ കോയ അധ്യക്ഷൻ ആയിരുന്നു. ഫാം വില്ല കൺവീണർ കൺവീനർ ഇസ്ഹാഖ് വില്യാപ്പള്ളി പദ്ധതിയെ പറ്റി വിശദീകരിച്ചു.

മത്സര രജിസ്ട്രേഷൻ ലിങ്ക് പ്രകാശനം ജില്ലാ ഓർഗനൈസിങ് സെക്രട്ടറി പി വി മൻസൂർ നിർവഹിച്ചു. ബഹ്റൈൻ കെഎംസിസി സെക്രട്ടറി എ പി ഫൈസൽ, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് മാരായ അസീസ് പേരാമ്പ്ര, അഷ്റഫ് അഴിയൂർ, എന്നിവർ ആശംസകൾ നേർന്നു.

ജില്ലാ സെക്രട്ടറിമാരായ ജെ പി കെ തിക്കോടി സ്വാഗതവും അസ്‌കർ വടകര നന്ദിയും പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP