Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരീം ഹാജി മുണ്ടേരിയുടെ നിര്യാണത്തിൽ കെ.എം.സി.സി ബഹ്റൈൻ അനുശോചിച്ചു

കരീം ഹാജി മുണ്ടേരിയുടെ നിര്യാണത്തിൽ കെ.എം.സി.സി ബഹ്റൈൻ അനുശോചിച്ചു

സ്വന്തം ലേഖകൻ

മനാമ: കെ.എം.സി.സി ബഹ്റൈൻ ഹൂറ ഗുദൈബിയ മുൻ വൈസ് പ്രസിഡന്റും നിസ്വാർത്ഥ സേവകനുമായിരുന്ന കരീം ഹാജി മുണ്ടേരിയുടെ നിര്യാണത്തിൽ കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ദീർഘകാലം ബഹ്റൈനിൽ പ്രവാസിയായിരുന്ന അദ്ദേഹം നാട്ടിൽ വിശ്രമ ജീവിതം നയിച്ചുവരുന്നതിനിടെ ശനിയാഴ്ച വൈകുന്നേരമാണ് മരണമടഞ്ഞത്.

ബഹ്റൈനിലുണ്ടായിരുന്നപ്പോൾ കെ.എം.സി.സിയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന കരീം മുണ്ടേരിയുടെ വിയോഗം ഏറെ ദുഃഖിപ്പിക്കുന്നതാണെന്ന് കെ.എം.സി.സി സംസ്ഥാന നേതാക്കൾ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഏവരും അദ്ദേഹത്തെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണമെന്നും മയ്യിത്ത് നിസ്‌കാരം നിർവഹിക്കണമെന്നും കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന നേതാക്കൾ അറിയിച്ചു.

കരീം മുണ്ടേരിയുടെ നിര്യാണത്തിൽ കെ.എം.സി.സി ബഹ്റൈൻ കണ്ണൂർ ജില്ലാ കമ്മിറ്റിയും ഹൂറ ഗുദൈബിയ ഏരിയ കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP