Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കരിപ്പൂർ വിമാന ദുരന്തം: കെ.എം.സി.സി ബഹ്റൈൻ അനുശോചിച്ചു

കരിപ്പൂർ വിമാന ദുരന്തം: കെ.എം.സി.സി ബഹ്റൈൻ അനുശോചിച്ചു

സ്വന്തം ലേഖകൻ

മനാമ: നാടിനെ ദുഃഖത്തിലാഴ്‌ത്തിയ കരിപ്പൂർ വിമാന ദുരന്തത്തിൽ കെ.എം.സി.സി ബഹ്റൈൻ അനുശോചിച്ചു. കോവിഡ് ഭീതിയിലൂടെ കടന്നുപോകുന്ന പ്രവാസലോകം ഏറെ വേദനയോടെയാണ് വിമാനദുരന്ത വാർത്ത കേട്ടത്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരുക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്ങൾ എന്നിവർ പറഞ്ഞു.

നാടും പ്രവാസികളുമെല്ലാം വളരെ ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതിനിടയിലാണ് ദുബൈയിൽനിന്ന് കരിപ്പൂരിലേക്ക് പോയ വിമാനം അപകടത്തിൽപ്പെട്ട വാർത്ത പുറംലോകമറിയുന്നത്. നാട്ടുകാരുടെയും അധികൃതരുടെയും സമയോചിത ഇടപെടലിലൂടെയാണ് അപകടത്തിന്റെ തോത് കുറയ്ക്കാനായത്. കോവിഡ് കാലത്തും അകലം പാലിക്കാതെ അപകടത്തിൽപ്പെട്ടവരെ ചേർത്തുപിടിച്ച നാട്ടുകാരെ അഭിനന്ദിക്കുന്നതായും മരിച്ചരെയും അവരുടെ കുടുംബങ്ങളെയും ഏവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്നും എല്ലാവിധ സഹകരണങ്ങളുമായി കെ.എം.സി.സി ബഹ്റൈൻ കൂടെയുണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP