Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

കെഎംസിസി ബഹ്റൈൻ പയ്യന്നുർ മണ്ഡലം കമ്മിറ്റി സി.എച്ച് സെന്റർ തളിപ്പറമ്പ ബഹ്റൈൻ ചാപ്റ്ററിന് 93 ഡയാലിസിസിനുള്ള തുക കൈമാറി

കെഎംസിസി ബഹ്റൈൻ പയ്യന്നുർ മണ്ഡലം കമ്മിറ്റി സി.എച്ച് സെന്റർ തളിപ്പറമ്പ ബഹ്റൈൻ ചാപ്റ്ററിന് 93 ഡയാലിസിസിനുള്ള തുക കൈമാറി

സ്വന്തം ലേഖകൻ

നിലാരംബരായ ഒരു ജനതെയെ പ്രിതീക്ഷയുടെ സ്വപ്നം കാണാൻ പഠിപ്പിച്ച സി എച്ച് നവോദ്ധാനത്തിന്റെ പുതിയ ചരിതം രചിച്ചാണ് നമുക്കു മുന്നിലൂടെ നടന്നു നീങ്ങിയത്. വർത്തമാനത്തിലും ആ പാഥേയം നാം സി എച്ച് സെന്ററുകളിലൂടെ കാണുമ്പോൾ നമുക്ക് എങ്ങിനെ വിസ്മരിക്കാൻ കഴിയും. ദിവസവും അമ്പത് കിഡ്നി രോഗികൾക്ക് സൗചന്യ ഡയാലിസ് ചെയ്തു വരുകയാണ് പരിയാരം CH സെന്ററിൽ.

അർഹത പെട്ടവർക്ക് തികച്ചും സൗജന്യ പരിപാലനം, മരുന്ന്, ഭക്ഷണം, ഈ കോവിഡ് കാലത്ത് ജാതി മത ബേധമന്യേ പ്രവാസികളുടെ കുടുംബത്തിന് സൗജന്യ മെഡിസിനുകൾ ഇങ്ങനെ ഒട്ടേറെ പ്രവർത്തനങ്ങൾ.

കൊറോണ വൈറസ് ഭീതിയിൽ നിൽക്കുന്ന ഈ സമയത്തും നിങ്ങളുടെ മുന്നിലേക്ക് ഞങ്ങൾ CH സെന്റർ ഫണ്ട് കളക്ഷൻ എന്ന ഒരാശയവുമായി വന്നപ്പോൾ അതിനെ ഒക്കെ മറികടന്നാണ് കുറഞ്ഞ ദിവസത്തിനുള്ളിൽ ബഹ്റൈൻ പയ്യന്നുർ മണ്ഡലത്തിൽ നിന്ന് എല്ലാവരുടെയും സഹായങ്ങൾ കൊണ്ട് നമ്മുടെ വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ 1,21,000 (ഒരു ലക്ഷത്തി ഇരുപത്തി ഒന്നായിരം രൂപ ) 93 ഡയാലിസിസ് ചെയ്യാനുള്ള തുക ചരുങ്ങിയ ദിവസങ്ങൾ കൊണ്ട് കളക്റ്റ് ചെയ്ത് കിട്ടിയത്.

കേരളത്തിലെ തിരുവനന്തപുരം സി.എച്ച് സെന്റർ കഴിഞ്ഞാൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ള രണ്ടാമത്തെ സി.എച്ച് സെന്ററാണ് കണ്ണൂർ ജില്ലയിലെ പരിയാരം സി.എച്ച് സെന്ററെന്ന് കെഎംസിസി ബഹ്റൈൻ സംസ്ഥാന സെക്രട്ടറി എ.പി ഫൈസൽ ഉൽഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. അതിവിപുലമായ മയ്യത്ത് പരിപാലനത്തിനായുള്ള സംവിധാനവും പരിയാരം സി.എച്ച് സെന്ററിൽ നടന്ന് വരുന്നു.

കളക്റ്റ് ചെയ്ത തുക സി.എച്ച് സെന്റർ തളിപ്പറമ്പ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് ഇസ്മായിൽ പയ്യന്നുരിന് കെഎംസിസി ബഹ്റൈൻ പയ്യന്നുർ മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ഇസ്മായിൽ വട്ടേര്യയും ഭാരവാഹികളും ചേർന്ന് കൈമാറി. ചടങ്ങിൽ കെഎംസിസി ബഹ്റൈൻ സംസ്ഥാന സെക്രട്ടറി എ.പി ഫൈസൽ, കെഎംസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് മഹ്മൂദ് പെരിങ്ങത്തൂർ, ജനറൽ സെക്രട്ടറി റൗഫ് മാട്ടൂൽ, സെക്രട്ടറി ഇല്യാസ് വളപട്ടണം, സി.എച്ച് സെന്റർ ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി നൂറുദ്ധീൻ മാട്ടൂൽ, ട്രഷറർ ലത്തീഫ് പൂമംഗലം, പയ്യന്നുർ മണ്ഡലം ഉപദേശക സമിതി അംഗം ഇക്‌ബാൽ വെള്ളൂർ, ആശംസ അർപ്പിച്ചു. ട്രഷറർ സഹൽ കാറമേൽ, ഭാരവാഹികളായ സിദ്ധീഖ് കാങ്കോൽ, മുത്തലിബ് വെള്ളൂർ, ബഷീർ എം വെള്ളൂർ സംബന്ധിച്ചു.

പരിപാടിക്ക് വീഡിയോ കോൺഫറൻസിലൂടെ കെഎംസിസി ബഹ്റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, സി.എച്ച് സെന്റർ തളിപ്പറമ്പ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി, ട്രെഷറർ കെ.ടി സഹദുള്ള, സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ ആശംസാ നേർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP