Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ

മനാമ: കേരളം കണ്ട ഏറ്റവും വലിയ സ്വർണ്ണ കള്ളക്കടത്തു സംഭവത്തിൽ മുഖ്യമന്ത്രി രാജി വെച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപെട്ടു കോഴിക്കോട് കലക്ടറേറ്റിന് മുമ്പിൽ സമാധാനപരമായി സമരം നടത്തിയ യൂത്ത് ലീഗ് നേതാക്കളെയും സമര ഭടന്മാരെയും യാതൊരു പ്രകോപനവുമില്ലാതെ തല്ലിച്ചതച്ച പിണറായി പൊലീസിന്റെ കിരാത നടപടിയിൽ ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

സംസ്ഥാന യൂത്ത് ലീഗ് നേതാക്കളായ പി കെ ഫിറോസ്, സാജിദ് നടുവണ്ണൂർ തുടങ്ങീ നേതാക്കൾ പരിക്കുകളോടെ ആശുപത്രിയിലാണ്. ജനകീയ സമരത്തെ പൊലീസിനെ ഉപയോഗിച്ചു അടിച്ചമർത്താനുള്ള നീക്കത്തിൽ ജില്ലാ കമ്മിറ്റി പ്രതിഷേധിക്കുകയും ഇത്തരം ഹീനമായ നീക്കത്തിനെതിരെ ജനങ്ങൾ ഒറ്റകെട്ടായി പ്രതിഷേധിക്കണമെന്നും കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP