Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

കോവിഡ് 19: ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വിളിക്കപ്പുറത്ത് ബഹ്റൈൻ കെഎംസിസി

കോവിഡ് 19: ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വിളിക്കപ്പുറത്ത് ബഹ്റൈൻ കെഎംസിസി

സ്വന്തം ലേഖകൻ

മനാമ: കോവിഡ് ബാധയെ തുടർന്ന് ദുരിതത്തിലും ഭീതിയിലും ആശങ്കയിലും കഴിയുന്ന പ്രവാസികളെ സഹായിക്കാനുള്ള ബഹ്റൈൻ കെഎംസിസി യുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു. ബഹ്‌റിന്റെ ഏത് ഭാഗത്ത് നിന്ന് വരുന്ന സഹായ അഭ്യർത്ഥന കോളുകളും സ്വീകരിച്ചു ബന്ധപ്പെട്ടവർക്ക് കൈമാറി സഹായിൽക്കുന്ന രീതിയാണ് കെഎംസിസി പൊതുവായി സ്വീകരിച്ചിരിക്കുന്നത്. ഇത് ഏറെ ഫലപ്രദവും പ്രയാസമനുഭവിക്കുന്നവർക്ക് പെട്ടെന്നു തന്നെ പരിഹാരം കിട്ടുകയും ചെയ്യുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്, ഇതിനായി പ്രത്യേക സോഫ്ട് വേർ ഡെവലപ് ചെയ്തുകൊണ്ടാണ് പ്രവർത്തനം ഏകോപിപ്പിച്ചത്.

കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലാ കമ്മിറ്റികൾ തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സൗത്ത് സോൺ കമ്മിറ്റി കൂടാതെ ബഹ്റൈനിലെ പ്രത്യേക സൗകര്യാർത്ഥം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിവിധ ഏരിയ കമ്മിറ്റികൾ എന്നിവയിലൂടെയാണ് കെഎംസിസി യുടെ ആശ്വാസ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. ഉദാഹരണത്തിന് ബഹ്റൈന്റെ ഏതെങ്കിലും ഭാഗത്ത് നിന്നു സഹായം ആവശ്യപ്പെട്ടു കൊണ്ടുള്ള വിളി കെഎംസിസി യിലെ ആർക്കെങ്കിലും ലഭിച്ചാൽ ബഹ്റൈനിലെ ഏത് സ്ഥലത്തു നിന്നാണ് വിളിക്കുന്നത് എന്നു ചോദിച്ചു മനസ്സിലാക്കി ആ ഏരിയ ഏത് കമ്മിറ്റികളുടെ പ്രവർത്തനപരിധിയിൽ ആണോ വരുന്നത് ഈ വിഷയം അവർക്ക് കൈമാറുന്നു. പിന്നീട് വിഷയം പൂർണ്ണമായും മനസ്സിലാക്കി അവർക്കുള്ള സഹായങ്ങൾ എത്തിച്ചു കൊടുക്കുന്ന ഉത്തരവാദിത്തം പ്രസ്തുത ജില്ലാ/ഏരിയ കമ്മിറ്റികൾ പൂർത്തീകരിക്കുന്നു. കൂടുതൽ പ്രാക്ടിക്കൽ ആയ ഈ ക്രമീകരണം സഹായ വിതരണത്തിൽ വളരെ എളുപ്പവും ഉപകാരപ്രദവുമായി തീർന്നു.

മുഖ്യമായും ജോലി ഇല്ലാത്തതിനാൽ വരുമാനം നിലച്ചതിനാൽ ഭക്ഷണത്തിനു വേണ്ടിയുള്ള ആവശ്യക്കാർ ആയിരുന്നു അധികവും. മലയാളികൾക്ക് പുറമെ ആന്ധ്രാ, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരെയും ഭക്ഷണകിറ്റുകൾ നൽകി കെഎംസിസി പ്രവർത്തകർ ആശ്വസിപ്പിച്ചു. വീട്ടു വേലക്കാരികൾ, തൊഴിലില്ലാതെ റൂമുകളിൽ കഴിയുന്നവർ, കടകൾ അടക്കേണ്ടി വന്നതിനാൽ വരുമാനം നിലച്ചവർ അങ്ങിനെ വിവിധ തലങ്ങളിലുള്ള പ്രയാസപ്പെടുന്നവരെയാണ് ഈ ദുരിത കാലത് കെഎംസിസി കണ്ടുമുട്ടിയത്. നാട്ടിൽനിന്ന് കൊണ്ടു വന്ന മരുന്നുകളും ഗുളികകളും തീർന്നു പോയ ധാരാളം പേർക്ക് സ്വന്തം നിലക്കും അഭ്യുദയ കാംക്ഷികളുടെ പിന്തുണയോടെയും കെഎംസിസി ക്ക് സഹായിക്കാൻ കഴിഞ്ഞു. കോവിഡ് ഭീതിയിൽ കഴിയുന്ന ചിലർ കടുത്ത മാനസിക സംഘർഷം നേരിടുന്നതായി മനസ്സിലാക്കിയപ്പോൾ കൗണ്‌സിലിങ് രൂപത്തിൽ അവരെയും കെഎംസിസി തേടിയെത്തി. ഏത് സമയത്തും വിളിച്ചാൽ സഹായം കെഎംസിസി യിൽ ലഭിക്കുമെന്ന് പ്രവാസികൾക്ക് ബോധ്യപ്പെടുകയായിരുന്ന ഈ കുറഞ്ഞ ദിവസം കൊണ്ട്.

കോവിഡ് ദുരിത ബാധിത വിഷയം കൈകാര്യം ചെയ്യാൻ എപ്പോഴും സജീവമായ ഒരു whaatsapp ഗ്രൂപ്പും ആവശ്യ ഘട്ടങ്ങളിൽ ഉപദേശ നിർദ്ദേശങ്ങൾ നൽകാൻ കെഎംസിസി സ്റ്റേറ്റ് കമ്മിറ്റി യും നിതാന്ത ജാഗ്രതയോടെ ഉണ്ടായിരുന്നു.
മറ്റൊരു പ്രധാന സവിശേഷത ഭക്ഷണ കിറ്റുകൾ വാങ്ങാനുള്ള ഫണ്ടുകൾ ഭൂരിഭാഗവും സംഘടനയിലെ സാധാരണ പ്രവർത്തകരുടെ പോക്കറ്റുകളിൽ നിന്ന് ത്തന്നെയായിരുന്നു ശേഖരിച്ചത്. ഒപ്പം എന്നും കെഎംസിസി യെ പിന്തുണക്കുന്ന ഗുണകാംഷികളുടെ സഹകരണവു.

സാഹചര്യങ്ങൾ അനുകൂലമാവാതെ വരികയാണെങ്കിൽ കുറെ കൂടി സേവന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തേണ്ടതിനെ കുറിച്ചും കെഎംസിസി ആലോചിച്ചു തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ക്വറന്റൈൻ സൗകര്യം ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള ഗൗരവമായ സാഹചര്യങ്ങളിലും തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കാൻ കെഎംസിസി പിന്നോട്ട് പോകില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. 24 മണിക്കൂറും സേവന സന്നദ്ധരായ കർമ്മ ഭടന്മാർ സംഘടനക്കും സമൂഹത്തിനും രാജ്യത്തിനും അഭിമാനകരമാണ്. ദുരിതബാധിതർക്ക് കയ്യെത്തും ദൂരത്ത് കെഎംസിസി ഉണ്ടെന്ന ആശ്വാസം പകരുന്നത് വലിയ ആത്മ വിശ്വാസമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP