Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ബഹ്റൈൻ ദേശീയ ദിനാഘോഷം; കെഎംസിസി ദ്വിദിന സമൂഹ രക്തദാനക്യാമ്പുകൾ. 13, 14 ദിവസങ്ങളിൽ

ബഹ്റൈൻ ദേശീയ ദിനാഘോഷം; കെഎംസിസി ദ്വിദിന സമൂഹ രക്തദാനക്യാമ്പുകൾ. 13, 14 ദിവസങ്ങളിൽ

സ്വന്തം ലേഖകൻ

മനാമ: ബഹ്റൈൻ ദേശീയ ദിനാ ഘോഷത്തിന്റെ ഭാഗമായി ബഹ്റൈൻ കെഎംസിസി ദ്വിദിന രക്ത ദാന ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹി കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കെ.എം.സി.സി ബഹ്‌റൈനു കീഴിൽ ഇത്തവണ 30മത് രക്തദാന സംഗമമാണ് നടക്കുന്നത്. ഡിസംബർ 13ന് വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ഉച്ചക്ക് 12 വരെ സൽമാനിയ്യ മെഡിക്കൽ സെന്ററിലും ഡിസംബർ 14 ശനിയാഴ്ച ഉച്ചക്ക് 2 മുതൽ 5 വരെ ബഹ്റൈൻ ഡിഫൻസ് ഹോസ്പിറ്റലിൽ വെച്ചുമാണ് രക്തദാനം.

മിഡിൽ ഈസ്റ്റിലെ പ്രമുഖ ഭക്ഷണ സ്ഥാപനമായ ടീ ടൈം ന്റെ സഹകരണത്തോടെയാണ് ഇത്തവണത്തെ രക്തദാന ക്യാമ്പ് നടക്കുന്നത്. ബഹ്‌റൈനിലെ ആരോഗ്യ മന്ത്രാലയ പ്രതിനിധികൾ ഉൾപ്പടെ പ്രമുഖർ ക്യാമ്പ് സന്ദർശിക്കും. ക്യാമ്പിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.

'സുരക്ഷിത രക്തം എല്ലാവർക്കും' എന്നതാണ് ഈ വർഷത്തെ ലോക രക്തദാന സന്ദേശം. സമൂഹ രക്ത ദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യാപകമായ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു എന്നതാണ് 'ജീവസ്പർശം' എന്നപേരിൽ കെ എം സി സി നിരവധി വർഷങ്ങളായി നടത്തി വരുന്ന രക്തദാന ക്യാമ്പിന്റെ സവിശേഷത .ഇതിലൂടെ പൊതുസമൂഹത്തിൽ നിന്നും ആവേശകരമായ പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും സംഘാടകർ അറിയിച്ചു.

പ്രവാസികളായ മലയാളികൾ മാത്രമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാരും സ്വദേശികളുൾപ്പടെ പാക്കിസ്ഥാൻ ,ബംഗ്‌ളാദേശ് ,ഫിലിപ്പിൻസ് തുടങ്ങി വിവിധ രാജ്യക്കാരും രക്തദാന സന്നദ്ധരായി പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു.

ബഹ്‌റൈനിലെ സൽമാനിയ്യ, ബി.ഡി.എഫ്, മുഹറഖ് കിങ് ഹമദ് ഹോസ്പിറ്റലുകളിലായി ഇതു വരെ 21 രക്തദാന ക്യാമ്പുകളും 8 എക്സ്‌പ്രസ് ക്യാമ്പുകളും കഴിഞ്ഞ 10 വർഷമായി സംഘടന നിർവ്വഹിച്ചിട്ടുണ്ട്.

2009ലാണ് കെ.എം.സി.സി രക്തദാന പദ്ധതി ആരംഭിച്ചത്. രോഗം, അപകടം തുടങ്ങിയ കാരണങ്ങളാൽ രക്തം ആവശ്യമായി വരുന്ന അടിയന്തിര ഘട്ടങ്ങളിൽ ജീവരക്ഷക്കായി സഹായിക്കുക എന്നതാണ് ഇത്തരം സംരംഭം കൊണ്ട് ഉദ്ധേശിക്കുന്നത് .കഴിഞ്ഞ ക്യാംപുകളിൽ ഇതിനകം നാലായിരത്തി മുന്നോറോളം പേരാണ് കെ എം സി സി യുടെ 'ജീവസ്പർശം' ക്യാമ്പ് വഴി രക്ത ദാനം നടത്തിയത്. കൂടാതെ അടിയന്തിര ഘട്ടങ്ങളിൽ രക്തദാനം നടത്തുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന രക്തദാന ഡയറക്ടറിയുടെ സേവനവും ലഭ്യമാണ്. രക്തദാന സേവനത്തിനു മാത്രമായി www.jeevasparsham.com എന്ന വെബ് സൈറ്റും blood book എന്നപേരിൽ പ്രത്യേകം ആപ്പും പ്രവർത്തിക്കുന്നുണ്ട്.

ബഹറൈനിൽ, രക്തദാന ത്തിന്റെ സന്ദേശം ഇത്രയധികം പ്രാധാന്യത്തോടെ ജനങ്ങളിൽ എത്തിക്കുവാനായി വളരെ വിപുലമായ രീതിയിൽ വിവര ശേഖരണം നടത്തി ക്യാമ്പുകൾ സംഘടിപ്പിക്കുന്നത് കെ എം സി സി മാത്രമാണെന്ന് സംഘാടകർ അവകാശപ്പെട്ടു.

മികച്ച രക്തദാന പ്രവർത്തനത്തിന് ബഹ്‌റൈൻ ആരോഗ്യ മന്ത്രിയുടെ പ്രത്യേക അവാർഡ്, ബഹ്റൈൻ പ്രതിരോധ മന്ത്രാ ലയം ഹോസ്പിറ്റൽ അവാർഡ്, ബഹ്റൈൻ കിങ് ഹമദ് യൂണി വേഴ്‌സിറ്റി ഹോസ്പിറ്റൽ അവാർഡ്, ഇന്ത്യൻ എംബസിയുടെയും അനുമോദനങ്ങൾ തുടങ്ങി നിരവധി അംഗീകാരങ്ങൾ ഇതിനകം കെ എം സി സിക്ക് ലഭിച്ചിട്ടുണ്ട്.

കേരളത്തിലും സി.എച്ച് സെന്റർ, സ്പർശം ബ്ലഡ് ഡോണേഴ്‌സ് കേരള എന്നിവയുമായി സഹകരിച്ചു കൊണ്ട് നിരവധി പ്രവർത്തനം നടത്തി വരുന്നു.

കൂടാതെ, നിർദ്ധനരായ ബഹ്‌റൈനിലെ പ്രവാസി മലയാളികൾക്കായി പ്രവാസി ബൈത്തു റഹ്മ , ജീവജലം കുടിവെള്ള പദ്ധതി ,തണൽ ഭവന പദ്ധതി ,സമൂഹ വിവാഹം ,അൽ അമാന സാമൂഹ്യ സുരക്ഷാ പദ്ധതി ,പ്രവാസി പലിശ രഹിത നിധി, സി.എച്ച് സെന്റർ മുഖേന ഐ.സി.യു ആംബുലൻസ് സർവ്വീസ്, ശിഹാബ് തങ്ങൾ പ്രവാസി പെൻഷൻ പദ്ധതി ,റിലീഫ് സെൽ,വിദ്യാഭ്യാസ സഹായങ്ങൾ ,മയ്യിത്ത് പരിപാലന സേവനങ്ങൾ,ബിസിനസ് മീറ്റുകൾ, ഈദ് സംഗമങ്ങൾ , നോർക്കഹെല്പ് ഡസ്‌ക് , പ്രവാസി വോട്ട് ഹെല്പ് ഡസ്‌ക് തുടങ്ങി വിവിധങ്ങളായ സേവന പ്രവർത്തനങ്ങളാണ് പ്രവാസി സമൂഹത്തിനും മറ്റുമായി കെ എം സി സി ബഹ്‌റൈൻ നടത്തികൊണ്ടിരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

ഡിസം.13, 14 ദിനങ്ങളിലായ നടക്കുന്ന രക്തദാന ക്യാമ്പുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 00973-34593132, 33210288, , 39881099, 39841984 എന്നീ നമ്പറുകളിലും വാഹന സൗകര്യം ആവശ്യമുള്ളവർ 39903647, 33210288 എന്നീ നമ്പറുകളിലും ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

മനാമ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ വൈസ്, പ്രസി. ശാഫി പാറക്കട്ട, ജീവ സ്പർശം സംഘാടകരായ കെ.കെ.സി മുനീർ, എ.പി ഫൈസൽ, ഫൈസൽ കോട്ടപ്പള്ളി, ശിഹാബ് പ്ലസ്, അഷ്റഫ് മഞ്ചേശ്വരം, ഒ കെ കാസിം, മാസിൽ പട്ടാമ്പി, ഹാരിസ് തൃത്താല, ടീ ടൈം ഡയറക്ടർ മാരായ അഷ്റഫ് മായഞ്ചേരി, മുഹമ്മദ് എം പേരാമ്പ്ര എന്നിവർ പങ്കെടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP