Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെ.എം.സി.സി ബഹ്‌റൈൻ രക്തദാനം 11ാം വർഷത്തിലേക്ക്; പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനവും സമൂഹ രക്തദാനവും ഓഗസ്റ്റ് 2ന്

കെ.എം.സി.സി ബഹ്‌റൈൻ രക്തദാനം 11ാം വർഷത്തിലേക്ക്; പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനവും സമൂഹ രക്തദാനവും ഓഗസ്റ്റ് 2ന്

സ്വന്തം ലേഖകൻ

മനാമ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനവും 29മത് ജീവസ്പർശം രക്തദാന ക്യാമ്പും ഓഗസ്റ്റ് 2ന് വെള്ളിയാഴ്ച നടക്കുമെന്നും ഇതിന്റെ ഒരുക്കങ്ങൾ പൂർത്തിയായെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സമൂഹ രക്തദാനം വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ഉച്ചക്ക് 2 വരെ സൽമാനിയ്യ മെഡിക്കൽ സെന്ററിലാണ് നടക്കുന്നത്. അന്ന് രാത്രി അനുസ്മരണ സമ്മേളനം മനാമ കെ.എം.സി.സി ഹാളിൽ വെച്ചു നടക്കുന്നതാണ്. ബഹ്‌റൈനിലെ ആരോഗ്യ മന്ത്രാലയ പ്രതിനിധികൾ ഉൾപ്പടെ പ്രമുഖർ ക്യാമ്പ് സന്ദർശിക്കും.

മനാമ യിലെ പ്രമുഖ സൂപ്പർമാർക്കറ്റായ ബിഗ്‌ബിയുടെ സഹകരണത്തോടെയാണ് ഇത്തവണത്തെ രക്തദാന ക്യാമ്പ് നടക്കുന്നത്. ക്യാമ്പിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു. സുരക്ഷിത രക്തം എല്ലാവർക്കും' എന്നതാണ് ഈ വർഷത്തെ ലോക രക്തദാന സന്ദേശം. സമൂഹ രക്ത ദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യാപകമായ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു എന്നതാണ് 'ജീവസ്പർശം' എന്നപേരിൽ കെ എം സി സി നിരവധി വർഷങ്ങളായി നടത്തി വരുന്ന രക്തദാന ക്യാമ്പിന്റെ സവിശേഷത .ഇതിലൂടെ പൊതുസമൂഹത്തിൽ നിന്നും ആവേശകരമായ പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് .

പ്രവാസികളായ മലയാളികൾ മാത്രമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാരും സ്വദേശികളുൾപ്പടെ പാക്കിസ്ഥാൻ ,ബംഗ്‌ളാദേശ് ,ഫിലിപ്പിൻസ് തുടങ്ങി വിവിധ രാജ്യക്കാരും രക്തദാന സന്നദ്ധരായി എത്താറുണ്ട് .

ബഹ്‌റൈനിലെ സൽമാനിയ്യ, ബി.ഡി.എഫ്, മുഹറഖ് കിങ് ഹമദ് ഹോസ്പിറ്റലുകളിലായി 20 രക്തദാന ക്യാമ്പുകളും 8 എക്സ്‌പ്രസ് ക്യാമ്പുകളും കഴിഞ്ഞ 10 വർഷമായി നിർവ്വഹിച്ചു.

2009ലാണ് രക്തദാന പദ്ധതി ആരംഭിച്ചത്. രോഗം, അപകടം തുടങ്ങിയ കാരണങ്ങളാൽ രക്തം ആവശ്യമായി വരുന്ന അടിയന്തിര ഘട്ടങ്ങളിൽ ജീവരക്ഷക്കായി സഹായിക്കുക എന്നതാണ് ഇത്തരം സംരംഭം കൊണ്ട് ഉദ്ധേശിക്കുന്നത് .കഴിഞ്ഞ ക്യാംപുകളിൽ ഇതിനകം നാലായിരത്തിലധികം പേരാണ് കെ എം സി സി യുടെ 'ജീവസ്പർശം' ക്യാമ്പ് വഴി രക്ത ദാനം നടത്തിയത്. കൂടാതെ അടിയന്തിര ഘട്ടങ്ങളിൽ രക്തദാനം നടത്തുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന രക്തദാന ഡയറക്ടറിയുടെ സേവനവും ലഭ്യമാണ്. രക്തദാന സേവനത്തിനു മാത്രമായി ംംം.ഷലല്മുമെൃവെമാ.രീാ എന്ന വെബ് സൈറ്റും ജീവസ്പർശം എന്നപേരിൽ പ്രത്യേകം ആപ്പും ആരംഭിച്ചിട്ടുണ്ട് .

ബഹറൈനിൽ, രക്തദാന ത്തിന്റെ സന്ദേശം ഇത്രയധികം പ്രാധാന്യത്തോടെ ജനങ്ങളിൽ എത്തിക്കുവാനായി വളരെ വിപുലമായ രീതിയിൽ വിവര ശേഖരണം നടത്തി ക്യാമ്പുകൾ സംഘടിപ്പിക്കുന്നത് കെ എം സി സി മാത്രമാണെന്ന് സംഘാടകർ അവകാശപ്പെട്ടു. മികച്ച രക്തദാന പ്രവർത്തനത്തിന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയത്തിന്റെതുൾപ്പടെ നിരവധി അംഗീകാരങ്ങൾ ഇതിനകം കെ എം സി സിക്ക് ലഭിച്ചിട്ടുണ്ട്.

കേരളത്തിലും സി.എച്ച് സെന്റർ, സ്പർശം ബ്ലഡ് ഡോണേഴ്‌സ് കേരള എന്നിവയുമായി സഹകരിച്ചു കൊണ്ട് പ്രവർത്തനം നടത്തി വരുന്നു.

നിർദ്ധനരായ ബഹ്‌റൈനിലെ പ്രവാസി മലയാളികൾക്കായി പ്രവാസി ത്തൈുറഹ്മ ,ജീവജലം കുടിവെള്ള പദ്ധതി ,തണൽ ഭവന പദ്ധതി ,സമൂഹ വിവാഹം ,അൽ അമാന സാമൂഹ്യ സുരക്ഷാ പദ്ധതി , സി.എച്ച് സെന്റർ മുഖേന ഐ.സി.യു ആംബുലൻസ് സർവ്വീസ്, ശിഹാബ് തങ്ങൾ പ്രവാസി പെൻഷൻ പദ്ധതി ,റിലീഫ് സെൽ,വിദ്യാഭ്യാസ സഹായങ്ങൾ ,മയ്യിത്ത് പരിപാലന സേവനങ്ങൾ,ബിസിനസ് മീറ്റുകൾ, ഈദ് സംഗമങ്ങൾ ,ദേശീയദിനാഘോഷ പരിപാടികൾ തുടങ്ങി വിവിധങ്ങളായ സേവന ഇതര പ്രവർത്തനങ്ങളാണ് പ്രവാസി സമൂഹത്തിനും മറ്റുമായി കെ എം സി സി ബഹ്‌റൈൻ നടത്തികൊണ്ടിരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 39881099, 33210288, 39258266, 39841984, 36300291 എന്നീ നമ്പറുകളിലും വാഹന സൗകര്യം ആവശ്യമുള്ളവർ 33189006, 38499146 എന്നീ നമ്പറുകളിലും ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

പത്രസമ്മേളനത്തിൽ പങ്കെടുത്തവർ
1- ടി.പി മുഹമ്മദലി (ആക്ടിംങ് പ്രസി. കെ.എം.സി.സി)
2-അസൈനാർ കളത്തിങൽ (ജന.സെക്ര. കെ.എം.സി.സി)
3- മുസ്ഥഫ കെ.പി (ചെയർമാൻ, ജീവ സ്പർശം)
4- എ.പി ഫൈസൽ (ജന.കൺവീനർ, ജീവ സ്പർശം)
5-ഫൈസൽ കോട്ടപ്പള്ളി(കൺവീനർ, ജീവ സ്പർശം)
6-ശിഹാബ് പ്ലസ്(മീഡിയ ചെയർമാൻ ജീവ സ്പർശം)
7,ജലീൽ പേരാമ്പ്ര

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP