Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ.സി.ഇ.സി. 2020-21 വർഷത്തിലെ ഭാരവാഹികൾ സ്ഥാനമേറ്റു

കെ.സി.ഇ.സി. 2020-21 വർഷത്തിലെ ഭാരവാഹികൾ സ്ഥാനമേറ്റു

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്‌ക്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ (കെ.സി.ഇ.സി.) 2020-21 പ്രവർത്തന വർഷത്തിലെ ഭാരവാഹികൾ സ്ഥാനമേറ്റു. മാർത്തോമ്മാ പാരീഷ് സഹവികാരി റവ. വി. പി. ജോൺ പ്രസിഡണ്ട് ആയും സെന്റ് പീറ്റേഴ്‌സ് സിറിയൻ യാക്കോബെറ്റ് ഇടവക അംഗം റെജി വർഗ്ഗീസ് ജനറൽ സെക്രട്ടറിയായും സ്ഥാനമേറ്റു. സൂം ആപ്ലിക്കേഷനിലൂടെ നടന്ന കെ. സി. ഇ. സി. വാർഷിക പൊതുയോഗത്തിൽ വച്ച് മുൻ കമ്മറ്റിയുടെ റിപ്പോർട്ടും വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു.

കെ. സി. ഇ. സി. യുടെ 2019-20 വർഷത്തിലെ പ്രസിഡണ്ടും ബഹറൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രൽ വികാരിയുമായ റവ. ഫാദർ ഷാജി ചാക്കോയിക്ക് യാത്രയയപ്പും നൽകി. വൈസ് പ്രസിഡണ്ട് റവ. മാത്യൂ കെ. മുതലാളി ആശംസകൾ നേരുകയും കെ. സി. ഇ. സി. യുടെ ഉപഹാരം നൽകുകയും ചെയ്തു. കഴിഞ്ഞ മൂന്ന് വർഷമായി തനിക്ക് നൽകിയ സ്‌നേഹത്തിനും കരുതലിനും നന്ദി അർപ്പിക്കുകയും ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP