Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐവൈസിസി ബഹ്‌റിൻ യൂത്ത് ഫെസ്റ്റ് ഐമാക്കിൽ 24ന്

ഐവൈസിസി ബഹ്‌റിൻ യൂത്ത് ഫെസ്റ്റ് ഐമാക്കിൽ 24ന്

സ്വന്തം ലേഖകൻ

2013 മാർച്ച് മാസം ബഹ്റൈനിലെ കോൺഗ്രസ് അനുഭാവികളായ യുവാക്കൾ ചേർന്ന് രൂപം നൽകിയ സംഘടനയാണ് ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്. 9 ഏരിയകളായിട്ടാണ് സംഘടനാ പ്രവർത്തിക്കുന്നത്. ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് സജീവമാണ് ഐവൈസിസി.

എല്ലാ വർഷവും സംഘടനാ യൂത്ത് ഫെസ്റ്റ് സംഘടിപ്പിക്കാറുണ്ട്.എല്ലാ വർഷവും ഓപ്പൺ വേദികളിൽ സംഘടിപ്പിക്കാറുള്ള യൂത്ത് ഫെസ്റ്റ് ഈ വർഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുന്നത്.ബഹ്റൈൻ ഐമാക്കിൽ വെച്ച് സെപ്റ്റംബർ 24 തിയതി വൈകിട്ട് 4 മണിക്കാണ് Iyccyouthfestv2021 നടത്തപ്പെടുന്നത്.വിവിധ കലാപരുപാടികളോടെ പരിപാടികൾ ആരംഭിക്കും.

തുടർന്ന് പൊതുയോഗം നടക്കും. ഐവൈസിസി ദേശീയ പ്രസിഡന്റ് അനസ് റഹീമിന്റെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ യൂത്തുകൊണ്‌ഗ്രെസ്സ് ദേശീയ ഭാരവാഹികളും,എം പി മാർ എംഎൽഎ മാർ കെപിസിസി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

ഏറ്റവും മികച്ച സാമൂഹിക പ്രവർത്തകന് ശുഹൈബിന്റെ പേരിലുള്ള പുരസ്‌കാരം സമ്മാനിക്കും.ആതുരസേവന രംഗത്ത് നിന്നുമുള്ള പത്ത് ആരോഗ്യ പ്രവർത്തകരെ ചടങ്ങിൽ ആദരിക്കും.

പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ:
പങ്കെടുത്തവർ
അനസ് റഹിം
(ഐവൈസിസി ദേശീയ പ്രസിഡന്റ്)
എബിയോൺ അഗസ്റ്റിൻ
(ഐവൈസിസി ദേശീയ ജനറൽ സെക്രട്ടറി)
നിതീഷ് ചന്ദ്രൻ
(ഐവൈസിസി ദേശീയ ട്രഷർ)
ഹരി ഭാസ്‌കരൻ
(യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനർ)
ബെൻസി ഗനിയുഡ് വസ്റ്റ്യൻ
(മാഗസിൻ എഡിറ്റർ)
ബേസിൽ നെല്ലിമറ്റം
(മീഡിയ സെൽ കൺവീനർ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP