Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കെ സുധാകരന്റെ കെപിസിസി അദ്ധ്യക്ഷ പദവി കാലഘട്ടത്തിന്റെ അനിവാര്യത എന്ന് ഐവൈസിസി ബഹ്റൈൻ

കെ സുധാകരന്റെ കെപിസിസി അദ്ധ്യക്ഷ പദവി കാലഘട്ടത്തിന്റെ അനിവാര്യത എന്ന് ഐവൈസിസി ബഹ്റൈൻ

സ്വന്തം ലേഖകൻ

കെപിസിസി പ്രസിഡന്റ് ആയി കെ സുധാകരന്റെ നിയമനം കാലഘട്ടത്തിന്റെ അനിവാര്യത ആണ്. പിണറായി സർക്കാരിന്റെ രണ്ടാം വരവിലുടെ നിർജ്ജീവമായ പാർട്ടി സംവിധാനം പുനരുജ്ജീവിപ്പിക്കാനും പ്രവർത്തകർക്ക് ആവേശം പകരുവാനും സുധാകരനു കഴിയും. നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയശേഷം കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന പ്രവർത്തകരുടെ ആഗ്രഹത്തിന് അനുസരിച്ച് തീരുമാനം കൈകൊണ്ട അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിക്ക് പ്രത്വേകം അഭിനന്ദനങ്ങൾ.

പാരമ്പര്യ ഗ്രൂപ്പുകാരുടെ സമ്മർദ്ദത്തിന് വഴങ്ങാതെ ഗ്രൂപ്പ് വീതം വെല്പില്ലാതെ പ്രവർത്തക വികാരം മാനിച്ച്,പരമ്പരാഗത ശൈലി മാറ്റി വെച്ചു പ്രതിപക്ഷ നേതാവ് ആയി വി ഡി സതീശനും കെപിസിസി പ്രസിഡന്റ് സുധാകരനും വന്നത് തീർച്ചയായും കോൺഗ്രസിൽ പുതിയുഗ പിറവി ഉണ്ടാക്കുക തന്നെ ചെയ്യും. ഐവൈസി സി നിറഞ്ഞ മനസോടെ സ്വാഗതം ചെയ്യുകയാണ് എന്നും പ്രസിഡന്റ് അനസ് റഹിം,സെക്രട്ടറി എബി യോൺ അഗസ്റ്റിൻ ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP