Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐ വൈ സി സി ഈപ്പൻ ജോർജ് ന് യാത്ര അയപ്പ് നൽകി

ഐ വൈ സി സി ഈപ്പൻ ജോർജ് ന് യാത്ര അയപ്പ് നൽകി

സ്വന്തം ലേഖകൻ

മനാമ:ഐ വൈ സി സി ബഹ്റൈൻ സ്ഥാപക അംഗവും മുൻ പ്രസിഡന്റുമായിരുന്ന ഈപ്പൻ പി ജോർജിന് യാത്രയയപ്പ് നൽകി.കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതുകൊണ്ട് ചുരുങ്ങിയ രീതിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.ഐ വൈ സി സി യുടെ സ്ഥാപക അംഗമായ അദേഹത്തിന്റെ അഭാവം വലിയ നഷ്ടമാകും സംഘടനക്ക് ഉണ്ടാക്കുക എന്നും, പ്രവാസലോകത്ത് അദ്ദേഹം നൽകിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ് എന്ന് യാത്രയയപ്പ് യൊഗത്തിൽ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് അനസ് റഹീം അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എബിയോൺ അഗസ്റ്റിൻ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു.മുൻപ്രസിഡന്റുമാരായ ബേസിൽ നെല്ലിമറ്റം,വിൻസു കൂത്തപ്പിള്ളി വൈസ് പ്രസിഡന്റ് ഫാസിൽ വട്ടോളി,സ്പോർട്സ് വിങ് കൺവീനർ ബെൻസി ,അസിസ്റ്റൻഡ് ട്രഷർ ലൈജു തോമസ്,മുൻ ചാരിറ്റി വിങ് കൺവീനർ ഷഫീക് കൊല്ലം,സൽമാനിയ ഏരിയ സെക്രട്ടറി രാജേഷ് മരിയാപുരം എന്നിവർ സംസാരിച്ചു.ദേശീയ ട്രഷർ നിധീഷ് ചന്ദ്രൻ നന്ദിയും ഈപ്പൻ ജോർജ് മറുപടി പ്രസംഗവും നടത്തി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP