Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐ വൈ സി സി റിഫാ ഏരിയ കമ്മറ്റി സംഘടിപ്പിച്ച ഓൺലൈൻ ഓണപ്പാട്ട് മത്സര വിജയികളെ പ്രഖ്യാപിച്ചു

ഐ വൈ സി സി റിഫാ ഏരിയ കമ്മറ്റി സംഘടിപ്പിച്ച ഓൺലൈൻ ഓണപ്പാട്ട് മത്സര വിജയികളെ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

മനാമ: ഐ വൈ സി സി ബഹ്‌റിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായി റിഫാ ഏരിയ കമ്മറ്റി സംഘടിപ്പിച്ച ഓൺലൈൻ ഓണപ്പാട്ട് 2020 യുടെ മത്സര വിജയികളെ പ്രഖ്യാപിച്ചു.

സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 37 പേർ പങ്കെടുത്തു. സബ് ജൂനിയേഴ്‌സ് ഒന്നാം സ്ഥാനം: അലിൻ ബാബു (SJ04), രണ്ടാം സ്ഥാനം ഹലീമ അയ്മൻ (SJ01)
ജൂനിയേഴ്സ് ഒന്നാസ്ഥാനം അദിയ ഷീജു (J15)രണ്ടാം സ്ഥാനം: ഡെൽസ മരിയ ജോജി(J01)

സീനിയേഴ്‌സ്: ഒന്നാം സ്ഥാനം നീതു ജോ(S04) രണ്ടാം സ്ഥാനം സോബിൻ ചാഴൂർ ജോസ്(S18). ഏറ്റവും കൂടുതൽ ലൈക് നേടുന്ന പാട്ടിന് പ്രോത്സാഹന സമ്മാനം പ്രഖ്യാപിച്ചിരുന്നു. ജൂനിയർ വിഭാഗത്തിൽ മത്സരിച്ച ഡെൽസ മരിയ ജോസ് 1041 ലൈക്കുകൾ കരസ്ഥമാക്കി ഒന്നാം സ്ഥാനം നേടി. സംഘടനയുടെ പേജിലൂടെ പ്രശസ്ത പിന്നണി ഗായിക പ്രമീളയാണ് വിജയികളെ പ്രഖ്യാപിച്ചത്. മത്സരത്തിൽ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നതായി റിഫാ ഏരിയ കമ്മറ്റി പ്രസിഡണ്ട് ബെന്നി മാത്യു, സെക്രട്ടറി ഷമീർ അലി, ട്രഷറർ രാജേഷ് നാലബ്രത്ത് എന്നിവർ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP