Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐവൈസിസി ബഹ്‌റിന്റെ ബഹ്റൈൻ കൊച്ചി ചാർട്ടേർഡ് വിമാനം ജൂൺ മൂന്നാം വാരം

ഐവൈസിസി ബഹ്‌റിന്റെ ബഹ്റൈൻ കൊച്ചി ചാർട്ടേർഡ് വിമാനം ജൂൺ മൂന്നാം വാരം

സ്വന്തം ലേഖകൻ

മനാമ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ബാഹ്റൈനിൽനിന്ന് ഐ വൈ സി സി യുടെ ചാർട്ടർ വിമാനം ജൂൺ മൂന്നാം വാരം പറന്നുയരും

ഐ വൈ സി സി ബഹ്റൈൻ ഫഹദാൻ ട്രാവൽസുമായി സഹകരിച്ചു കൊണ്ട് ഗൾഫ് എയർ വിമാനമാണ് ബഹറിനിൽ നിന്നും കൊച്ചിയിലേക്ക് യാത്ര തിരിക്കുന്നത്.169 ആളുകൾക് ഈ വിമാനത്തിൽ യാത്ര ചെയ്യുവാൻ സാധിക്കും. ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിമാനം ചാർട്ടർ ചെയ്തിരിക്കുന്നത്.രണ്ട് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് യാത്ര സൗജന്യമായിരിക്കും.

വന്ദേ ഭാരത് മിഷൻ പദ്ധതി അനുസരിച്ച് ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ. ഗർഭിണികൾ, രോഗികൾ, വിസാ കാലാവധി കഴിഞ്ഞവർ, വിസിറ്റിങ് വിസയിലെത്തി കുടുങ്ങിയവർ, ജോലി നഷ്ടപ്പെട്ടവർ, തുടങ്ങി നിരവധി പേരാണ് ബഹ്റൈനിൽ ദുരിതജീവിതം നയിക്കുന്നത്. ഇവർക്കാണ് മുൻഗണന നൽകുകയെന്ന് ഐ വൈ സി സി ഭാരവാഹികളായ അനസ് റഹിം,എബിയോൺ അഗസ്റ്റിൻ, നിധീഷ് ചന്ദ്രൻ, മണികുട്ടൻ എന്നിവർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. വാർത്തക്കൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ കയറി യാത്ര ചെയ്യുവാൻ താല്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.

https://docs.google.com/forms/d/e/1FAIpQLSdoKOUnWxRDhctaruXeVCGKCr1Nh3iqnBM1twRpvMrVAFMpow/viewform?usp=send_form

കൂടുതൽ വിവരങ്ങൾക്കായി

wa.me/+97338285008
wa.me/+97333874100
wa.me/+97339499330

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP