Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

നാട്ടിൽ പോകാനാകാതെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന തയ്യൽ തൊഴിലാളിക്ക് ഐവൈസിസി ടിക്കറ്റ് നൽകി

നാട്ടിൽ പോകാനാകാതെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന തയ്യൽ തൊഴിലാളിക്ക് ഐവൈസിസി ടിക്കറ്റ് നൽകി

സ്വന്തം ലേഖകൻ

അഞ്ചു വർഷമായി നാട്ടിൽ പോകാനാകാതെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഹമദ് ടൗണിലെ തയ്യൽ തൊഴിലാളിക്ക് ഐവൈസിസി ഇടപെടലിൽ ഒടുവിൽ നാട്ടിൽ പോകുവാൻ സാധിച്ചു,ജോലിക്കനുസരിച്ചു മാത്രം പണം ലഭിച്ചിരുന്ന തിരുവനന്തപുരം ചുള്ളിമാനൂർ സ്വദേശി വാസുദേവനാണ് ഇന്ന് നാടഞ്ഞത്. ഷുഗർ രോഗിയായിരുന്ന അദ്ദേഹത്തിന് വെരിക്കോസ് രോഗം കാലിന് ബാധിച്ചതിനാൽ കാര്യമായി ജോലി ചെയ്യാനാകാതെ കിട്ടുന്ന ശംബളം റൂമിനും ഭക്ഷണത്തിനും മാത്രമേ തികഞ്ഞിരുന്നുള്ളു. നാട്ടിൽ പോകാനാകാത്ത വിഷയം ഹമദ് ടൗണിലെ ടാക്‌സി ഡ്രൈവർ ഐവൈസിസി യെ അറിയിച്ചത്. ഐവൈസിസി പ്രവർത്തകർ ഐസിആർ എഫ് പ്രവർത്തകരുടെ സഹായത്തോടെ യാത്രാനുമതിക്കായി ശ്രമിക്കുകയും അടൂർ പ്രകാശ് എം പികൂടി ഇടപെട്ട് വാസുദേവന്റേ യാത്ര എളുപ്പമാകുകയുമായിരുന്നു,വാസുദേവനുള്ള യാത്രാടിക്കറ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച യൂത്തു കെയർ ഭാഗമായി ഐവൈസിസി ബഹ്‌റൈൻ ആണ് നൽകിയത്, ഐവൈസിസി പ്രസിഡന്റ് അനസ് റഹിം, ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് നസീർ പാങ്ങോട് എന്നിവർ ടിക്കറ്റ് കൈമാറി, ഐവൈസിസി ട്രഷറർ നിതീഷ് ചന്ദ്രൻ, ഏരിയ സെക്രട്ടറി നസീർ പൊന്നാനി, പ്രകാശ് എന്നിവർ സന്നിഹിതരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP