Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്‌റൈനിൻ എംബസ്സിയിൽ അംബാസിഡർ ഇല്ല; പകരം ചാർജ് അണ്ടർ സെക്രട്ടറിക്ക് നൽകുക എന്നീ വിഷയങ്ങൾ ഉന്നയിച്ചു കേരളത്തിലെ കോൺഗ്രസ്സ് എംപിമാർക്കും പ്രതിപക്ഷ നേതാവിനും ഐവൈസിസി ബഹ്റൈൻ കത്തയച്ചു

ബഹ്‌റൈനിൻ എംബസ്സിയിൽ അംബാസിഡർ ഇല്ല; പകരം ചാർജ് അണ്ടർ സെക്രട്ടറിക്ക് നൽകുക എന്നീ വിഷയങ്ങൾ ഉന്നയിച്ചു കേരളത്തിലെ കോൺഗ്രസ്സ് എംപിമാർക്കും പ്രതിപക്ഷ നേതാവിനും ഐവൈസിസി ബഹ്റൈൻ കത്തയച്ചു

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റൈനിൻ എംബസ്സിയിൽ അംബാസിഡർ ഇല്ല, ഈ സാഹചര്യത്തിൽ പകരം ചാർജ് അണ്ടർ സെക്രട്ടറിക്ക് നൽകുക ഈ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളത്തിലെ കോൺഗ്രസ്സ് എം പി മാർക്കും പ്രതിപക്ഷ നേതാവിനും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ഐ വൈ സി സി ബഹ്റൈൻ കത്തയച്ചു.

കോവിഡ്19 രാജ്യത്ത് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നാല് ലക്ഷത്തോളം വരുന്ന പ്രവാസി ഇന്ത്യക്കാർക്ക് ആശ്വാസമാകേണ്ട ബഹ്റൈൻ ഇന്ത്യൻ എംബസ്സിയിൽ അംബാസിഡർ ഇല്ല. പുതിയ അംബാസിഡറെ നിയമിച്ചു എന്ന് അനൗദ്യോഗിക വാർത്തകൾ വരുന്നുണ്ട്. പക്ഷെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ നിയമനം നടന്നാലും ബഹറിനിൽ എത്തി ചാർജ് ഏറ്റെടുക്കുക ദുഷ്‌കരമാണ്. അതുകൊണ്ടാണ് പകരം ചാർജ് നൽകണമെന്ന് ഐ വൈ സി സി ആവശ്യപ്പെടുന്നത്.

ബഹ്റൈൻ സർക്കാർ മികച്ച സൗകര്യങ്ങളാണ് കോവിഡ് പ്രതിരോധത്തിനായി ഒരുക്കുന്നത്.സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ പരിഗണന നൽകുന്നുണ്ട്. ബഹ്റൈനിലെ സാമൂഹിക സംഘടകളും സജീവമാണ് പക്ഷെ ഒരു ഏകോപനം ഉണ്ടാക്കുവാനും, ഇന്ത്യക്കാരുടെ തിരിച്ച് പോക്ക്, എംബസ്സി മുഖേന മാത്രം പ്രവാസികൾക്ക് ചെയ്യുവാൻ സാധിക്കുന്ന കാര്യങ്ങൾ ഇതിനെല്ലാം ഇപ്പോഴത്തെ സാഹചര്യത്തിൽ അംബാസിഡറുടെ സേവനം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിൽ നിന്നുള്ള എം പി മാർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണം എന്ന് ആവശ്യപ്പെടുന്നത്.

ഈ വിഷയവുമായി ബന്ധപ്പെട്ട് മുഴുവൻ എം പി മാർക്കും കത്ത് അയക്കുന്നതിനൊപ്പം ഫോണിൽ വിളിച്ച് സംസാരിക്കുമെന്നും ഐ വൈ സി സി ദേശീയ പ്രസിഡന്റ് അനസ് റഹീം, ജനറൽ സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, ട്രഷർ നിധീഷ് ചന്ദ്രൻ എന്നിവർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. കോവിഡ്19 ന്റെ സാഹചര്യത്തിൽ ബഹറിനിൽ തൊഴിലെടുക്കുന്ന എല്ലാ രാജ്യക്കാർക്കും തുല്യ പരിഗണന നൽകി സംരക്ഷിക്കുന്ന ബഹ്റൈൻ രാജ കുടുംബത്തിനും, സർക്കാരിനും നന്ദി അറിയിക്കുന്നതായും ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP