Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സംസ്ഥാന ബജറ്റ്; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ചെപ്പടിവിദ്യ: ഇന്ത്യൻ സോഷ്യൽ ഫോറം

സംസ്ഥാന ബജറ്റ്; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ചെപ്പടിവിദ്യ: ഇന്ത്യൻ സോഷ്യൽ ഫോറം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ചെപ്പടിവിദ്യ മാത്രമാണ് കേരള ബജറ്റെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം . ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളെ വേണ്ട രീതിയിൽ പരിഗണിക്കാത്ത ബജറ്റിൽ കേവലം 20 ശതമാനമുള്ള സവർണ വിഭാഗത്തെ പ്രത്യേകം പരിഗണിക്കുകയും ചെയ്തിട്ടുണ്ട്. മുന്നോക്ക സമുദായ ക്ഷേമത്തിന് 31 കോടി രൂപയാണ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിൽ സവർണ വിഭാഗത്തെ ഒപ്പം നിർത്താനുള്ള പിണറായി സർക്കാരിന്റെ തന്ത്രമാണിത്.

ഒരുവശത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും ചെലവ് ചുരുക്കൽ അനിവാര്യമാണെന്നും പറയുന്ന ധനമന്ത്രി മറുവശത്ത് പ്രഖ്യാപനങ്ങളുടെ പെരുമഴ തീർത്തതോടെ ബജറ്റ് പ്രഹസനമായി മാറി. മുൻകാല ബജറ്റുകളിൽ നൂറുക്കണക്കിന് പൊള്ളായായ വാഗ്ദാനങ്ങൾ നൽകിയ ധനമന്ത്രി ഇത്തവണയും സമാനമായ വാഗ്ദാനങ്ങൾ ആവർത്തിച്ചിരിക്കുന്നു.

മൂന്ന് മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗത്തിൽ വാഗ്ദാനങ്ങളുടെ തള്ളിക്കയറ്റം ഉണ്ടായെങ്കിലും അത് നിറവേറ്റാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്നതിൽ വ്യക്തത വരുത്തിയിട്ടില്ല. സംസ്ഥാനത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളൊന്നും ഈ ബജറ്റിലില്ലെന്നതും നിരാശജനകമാണ്. പ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളെ കബളിപ്പിച്ച് വോട്ടു തട്ടുന്നതിനായി മെനഞ്ഞെടുത്ത തട്ടിക്കൂട്ട് ബജറ്റാണിതെന്നതിൽ സംശയമില്ലെന്നും ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിഡന്റ് അലിഅക്‌ബർ ഉം സെക്രട്ടറി സൈഫ് അഴീക്കോട് ഉം പത്ര പ്രസ്താവനയിൽ പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP