Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐഒസി ബഹ്റൈൻ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ അഡ്വ:മാത്യു കുഴൽനാടനും, കെ എസ് ശബരിനാഥ് എംഎൽഎയും മുഖ്യാതിഥികൾ

ഐഒസി ബഹ്റൈൻ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ അഡ്വ:മാത്യു കുഴൽനാടനും, കെ എസ് ശബരിനാഥ് എംഎൽഎയും മുഖ്യാതിഥികൾ

സ്വന്തം ലേഖകൻ

മനാമ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ചാപ്റ്റർ ഇന്ത്യൻ സ്വാതന്ത്ര ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചർച്ച സദസ്സിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു കുഴൽനാടനും നിയമസഭാംഗം കെ എസ് ശബരിനാഥൻ എം എൽ എ യും പങ്കെടുക്കും. പുതിയ യുഗത്തിൽ ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ മാത്യു കുഴലനാടനും, ഇന്ത്യയിൽ പ്രവാസികളുടെ ജീവിതവും ഭാവിയും എന്ന വിഷയത്തെ ആസ്പദമാക്കി കെ എസ് ശബരിനാഥൻ എം എൽ എ യും സംസാരിക്കും.ബഹ്റൈൻ യൂണിവേഴ്സിറ്റി പ്രൊഫസർ ഷെമിലി പി ജോൺ ചർച്ച നിയന്ത്രിക്കും.

ഐ ഓ സി ബഹ്റൈൻ ചാപ്റ്റർ പ്രസിഡണ്ട് മുഹമ്മദ് മൻസൂർ യോഗത്തിന് അധ്യക്ഷത വഹിക്കും. ഓഗസ്റ്റ് 14 വെള്ളിയാഴ്‌ച്ച ഇന്ത്യൻ സമയം വൈകിട്ട് 6:30 മണിക്കും, ബഹ്റൈൻ ഖത്തർ, സൗദി, കുവൈറ്റ് സമയം വൈകിട്ട് 4 പിഎം നും, യു എ ഇ & ഒമാൻ സമയം 5 പി എം നും സൂം ആപ്ലിക്കേഷൻ വഴിയാണ് മീറ്റിങ് നടക്കുക. മറ്റ് രാജ്യങ്ങളിൽ നിന്നും കോൺഗ്രസ് പ്രവർത്തകർക്ക് ജോയിൻ ചെയ്യാവുന്നതാണ്.ഈ വിഷയവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിക്കണമെങ്കിൽ ഐഒസിയുടെ ഇ മെയിൽ വിലാസത്തിലേക്ക് ചോദ്യങ്ങൾ അയക്കാം. [email protected] വിശിഷ്ടാതിഥികൾ സംസാരിച്ച് കഴിഞ്ഞും ചോദ്യങ്ങൾ ചോദിക്കുവാനുള്ള അവസരമുണ്ട്.

Join Zoom Meeting
https://us02web.zoom.us/j/82813758597
Meeting ID: 828 1375 8597

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP