Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാബരി മസ്ജിദ് തകർത്ത കേസിലെ കോടതി വിധി: ജുഡിഷ്യറി ആർ.എസ്.എസിനു കീഴൊതുങ്ങി: ഇന്ത്യൻ സോഷ്യൽ ഫോറം

ബാബരി മസ്ജിദ് തകർത്ത കേസിലെ കോടതി വിധി: ജുഡിഷ്യറി ആർ.എസ്.എസിനു കീഴൊതുങ്ങി: ഇന്ത്യൻ സോഷ്യൽ ഫോറം

സ്വന്തം ലേഖകൻ

ബാബരി മസ്ജിദ് തകർത്ത കേസിൽ പ്രതികളെ വെറുതേവിട്ട സിബിഐ കോടതി വിധി ജുഡിഷ്യറി ആർ.എസ്.എസിനു കീഴൊതുങ്ങിയെന്ന് വ്യക്തമാക്കുന്നതാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈൻ . പള്ളി അതിക്രമിച്ച് തകർക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ അന്നു മുതൽ ലോകത്താകമാനം പ്രചരിച്ചിരിക്കേ കുറ്റം ചെയ്തതിനു തെളിവില്ലെന്ന കോടതിയുടെ കണ്ടെത്തൽ തികഞ്ഞ നീതിനിഷേധമാണ്. ലോകത്തിനു മുമ്പിൽ രാജ്യത്തിനെ മാനംകെടുത്തിയ കേസിൽ വാർത്താമാധ്യമങ്ങളെ പോലും പുറത്തുനിർത്തി കോടതി നടത്തിയ നീതിനിഷേധം ജനങ്ങളുടെ ജുഡീഷ്യറിക്കുമേലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണ്. രാജ്യത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ രക്തരൂഷിത രഥയാത്ര നടത്തി സ്പർദ്ധയും വിദ്വേഷവും പ്രചരിപ്പിച്ച് സർവായുധ സജ്ജരായ കർസേവകരെ സംഘടിപ്പിച്ച് നടത്തിയ അതിക്രമത്തിന് തെളിവില്ലെന്ന കണ്ടെത്തൽ ലജ്ജാകരമാണ്. മുതിർന്ന നിയമജ്ഞർ ഉൾപ്പെടുന്ന ലിബർഹാൻ കമ്മീഷനെ പോലും അവഹേളിക്കുന്നതാണ് കോടതി വിധി.

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ഭീകരമായ സംഭവത്തിൽ അക്രമികൾക്ക് അനുകൂലമായ വിധി അക്രമോൽസുക ഫാഷിസ്റ്റ് വാഴ്ചയ്ക്ക് പിന്തുണ നൽകുന്നതാണ്. ഇത് രാജ്യത്ത് രാഷ്ട്രീയ, സാമൂഹിക രംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ബാബരി മസ്ജിദ് തകർത്തത് അക്രമത്തിലൂടെയാണെന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണത്തെ പോലും നിഷ്പ്രഭമാക്കിയാണ് സിബിഐ കോടതി വിധിപ്രസ്താവം നടത്തിയിരിക്കുന്നത്. രാജ്യത്ത് ഫാഷിസം നീതിന്യായ സംവിധാനത്തെ പോലും പൂർണമായി വരിഞ്ഞുമുറുക്കിയിരിക്കുന്നു എന്നതിന്റെ തെളിവാണ് കോടതി വിധിയെന്നും ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈൻ കേരള ഘടകം പ്രസിഡന്റ് അലി അക്‌ബർ ഉം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് ഉം പത്ര പ്രസ്താവനയിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP