Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാംസ്‌കാരിക പരിപാടികൾ കോർത്തിണക്കി ഇന്ത്യൻ സ്‌കൂൾ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു

സാംസ്‌കാരിക പരിപാടികൾ കോർത്തിണക്കി ഇന്ത്യൻ സ്‌കൂൾ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

മനാമ: ഇന്ത്യൻ സ്‌കൂൾ റിപ്പബ്ലിക്ക് ദിനം വർണ ശബളമായ പരിപാടികളോടെ സ്‌കൂളിന്റെ ഇസ ടൗൺ കാമ്പസിൽ ആഘോഷിച്ചു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ഇന്ത്യൻ ദേശീയ പതാക ഉയർത്തിയതോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. തദവസരത്തിൽ സ്‌കൂൾ സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ബിനു മണ്ണിൽ വർഗീസ്, രാജേഷ് എം.എൻ., പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, റിഫ ക്യാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ പങ്കെടുത്തു.

ദേശീയ ഗാനാലാപത്തോടെ പരിപാടികൾ ആരംഭിച്ചു. റിഫ കാമ്പസിൽ നിന്നുള്ള കരുന്നുകളും ഇസ ടൗൺ കാമ്പസ് വിദ്യാർത്ഥികളും വിവിധ സാംസ്‌കാരിക പരിപാടികൾ അവതരിപ്പിച്ചു. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി സ്വാഗതം പറഞ്ഞു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ തന്റെ പ്രസംഗത്തിൽ റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു. ഇന്ത്യൻ പ്രസിഡന്റ് രാം നാഥ് കോവിന്ദിന്റെ റിപ്പബ്ലിക്ക് ദിന സന്ദേശം ഉദ്ധരിച്ചുകൊണ്ട് നമ്മുടെ സമൂഹത്തിനും പൗരന്മാർക്കുമിടയിൽ സ്വാതന്ത്ര്യവും സാഹോദര്യവും തുല്യതയും നമ്മുടെ പ്രതിബദ്ധതയും ഉറപ്പുവരുത്താനുള്ള ഒരു അവസരമാണ് റിപ്പബ്ലിക്ക് ദിനമെന്നു അദ്ദേഹം പറഞ്ഞു.

ഹെഡ് ടീച്ചർ ജോസ് തോമസ്, വിദ്യാർത്ഥിനി ദേവിശ്രീ സുമേഷ് ,ജുവാന ജെസ് ബിനു എന്നിവർ റിപ്പബ്ലിക്ക് ദിന പ്രഭാഷണങ്ങൾ നടത്തി. സെക്രട്ടറി സജി ആന്റണി നന്ദി പ്രകടിപ്പിച്ചു. ഇന്ത്യൻ സ്‌കൂൾ ബാൻഡ് അംഗങ്ങൾക്കും സ്‌കൗട് ആൻഡ് ഗൈഡസ് അംഗങ്ങൾക്കും മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP