Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുകയെന്ന ലക്ഷ്യവുമായി ഇന്ത്യൻ സ്‌കൂൾ പുസ്തക വാരം ആഘോഷിച്ചു

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുകയെന്ന ലക്ഷ്യവുമായി ഇന്ത്യൻ സ്‌കൂൾ പുസ്തക വാരം ആഘോഷിച്ചു

സ്വന്തം ലേഖകൻ

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുകയെന്ന ലക്ഷ്യവുമായി ഇന്ത്യൻ സ്‌കൂൾ ബഹ്റൈൻ (ഐഎസ്ബി) ജനുവരി 19 മുതൽ 23 വരെ സ്‌കൂളിലെ ഇസ ടൗൺ കാമ്പസിൽ വാർഷിക പുസ്തക വാരാഘോഷം നടത്തി. പുസ്തക വാര ആഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു പുസ്തക മേള. ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ വി ആർ പളനിസ്വാമി ദീപം കൊളുത്തി പുസ്തക മേള ഉദ്ഘാടനം ചെയ്തു.

സ്റ്റാഫ് പ്രതിനിധി ജോൺസൺ ദേവസി, വൈസ് പ്രിൻസിപ്പൽമാരായ ആനന്ദ് നായർ, വിനോദ് എസ്, വകുപ്പ് മേധാവികൾ, അദ്ധ്യാപകർ , വിദ്യാർത്ഥികൾ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു. ബുക്ക് മാർട്ട്, ബാൺസ് & നോബിൾ, മജസ്റ്റിക് ബുക്ക് ഷോപ്, സിറ്റി ബുക്ക്ഷോപ്പ് എന്നിവ മേളയിൽ പങ്കെടുത്തു.

ഈ പുസ്തകമേള പുതിയ പുസ്തകങ്ങളെ കുറിച്ച് വിദ്യാർത്ഥികൾക്ക് ഒരു അറിവ് പകർന്നു. വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ വാങ്ങാനും വായിക്കാനും ആസ്വദിക്കാനും പുസ്തകമേള അവസരമൊരുക്കി. വിദ്യാർത്ഥികളുടെ സർഗ്ഗാത്മകത വെളിപ്പെടുത്തുന്നതിനായി ഇംഗ്ലീഷിൽ ചെറുകഥാ രചന, ഫാൻസി വസ്ത്രധാരണം, മഹാത്മാഗാന്ധിയെക്കുറിച്ചുള്ള ക്വിസ്, പുസ്തക അവലോകനം, ലൈബ്രറി ലോഗോ ഡിസൈൻ തുടങ്ങിയ മത്സരങ്ങളും പുസ്തക വാരത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP