Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ സ്‌കൂൾ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു

ഇന്ത്യൻ സ്‌കൂൾ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു

സ്വന്തം ലേഖകൻ

മനാമ: ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. കോവിഡ് -19 ലോക്ക്ഡൗൺ കാരണം വീടിനുള്ളിൽ സുരക്ഷിതരായിരിക്കെ ഓൺലൈൻ മീഡിയത്തിലൂടെ പെയിന്റിങ്, ഉപന്യാസ രചന തുടങ്ങിയ പരിപാടികളിൽ അവർ പങ്കെടുത്തു. പ്രകൃതിയുടെയും പരിസ്ഥിതിയുടെയും പ്രാധാന്യം സൂചിപ്പിക്കുന്നതിനായി എല്ലാ വർഷവും ജൂൺ 5 ന് ലോക പരിസ്ഥിതി ദിനം ആഘോഷിക്കുന്നു.

നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി വിദ്യാർത്ഥികളുടെ അവബോധവും പ്രവർത്തനവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതിയും സുസ്ഥിര ജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന പ്രശ്‌നങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുകയുമാണ് ആഘോഷങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് പ്രിൻസിപ്പൽ വി ആർ പളനിസ്വാമി പറഞ്ഞു.

പരിസ്ഥിതിയോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കുന്നതിനായി വിദ്യാർത്ഥികൾ അർത്ഥവത്തായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിനു ഈ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുണ്ടെന്ന് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ സന്ദേശത്തിൽ പറഞ്ഞു.നമ്മുടെ ചുറ്റുപാടുകളെ നന്നായി പരിപാലിക്കണം എന്ന ഓർമ്മപ്പെടുത്തലാണ് ലോക പരിസ്ഥിതി ദിനമെന്നു സ്‌കൂൾ സെക്രട്ടറി സജി ആന്റണി പറഞ്ഞു. മനോഹരമായ ഭൂമിയെ രക്ഷിക്കാൻ നാം കൈകോർക്കണമെന്നു ആരോഗ്യ-പരിസ്ഥിതി ചുമതലയുള്ള ഇ സി അംഗം വി അജയകൃഷ്ണൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP