Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐമാക് ബഹ്റൈൻ മീഡിയസിറ്റിയിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം; ഡാൻഡിയ മത്സരങ്ങളും നടക്കും

ഐമാക് ബഹ്റൈൻ മീഡിയസിറ്റിയിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം; ഡാൻഡിയ മത്സരങ്ങളും നടക്കും

സ്വന്തം ലേഖകൻ

മനാമ: ഒൻപത് ദിവസ്സങ്ങൾ നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷങ്ങൾക്ക് കഴിഞ്ഞ ദിവസം ബഹ്റൈൻ മിഡിയസിറ്റിയുടെ സ്റ്റുഡിയോയിൽ വച്ച് ഐ സി ആർ എഫ് അഡൈ്വസറും മനാമ കൃഷ്ണ ടെമ്പിൾ വൈസ് ചെയർമാനുമായ ഭഗവൻ അസർപോട്ട ഭദ്രദിപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. സോപാനം വാദ്യകാലസംഗം സ്ഥാപകനും ഗുരുവുമായ സന്തോഷ് കൈലാസ് വിശിഷ്ടാതിഥിയായിരുന്നു. ഐമാക് ബി എം സി ചെയർമാനും മാനേജിങ് ഡയറക്ടർമായ ഫ്രാൻസിസ് കൈതാരത്, അഷ്ലി കുര്യൻ, വിനയചന്ദ്രൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വ്യത്യസ്തങ്ങളായ പരിപാടികളോടെയാണ് ഈ വർഷം ഓൺലൈൻ ചാനലായ ഗ്ലോബൽ ലൈവ് ഫേസ്‌ബുക് , യൂട്യൂബ് എന്നവയിലൂടെ ഐമാക് ബഹ്റൈൻ മീഡിയസിറ്റി യുടെ നവരാത്രി ആഘോഷങ്ങൾ സംഘടിപ്പിച്ചിരി ക്കുന്നത്.

ആദ്യദിവസം സോപാനം വാദ്യകലാസംഗം ഗുരു സന്തോഷ് കൈലാസ് നയിച്ച സോപാനം സംഗീതർച്ചനയോടെ നവരാത്രിആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു തുടർന്ന് നൃത്തധ്യാപിക കലാമണ്ഡലം ഗിരിജ ചിട്ടപ്പെടുത്തിയ നാട്യാഞ്ജലിയും അരങ്ങേറി വരും ദിവസങ്ങളിൽ ബഹ്റിനിലെ പ്രശസ്തരായ നൃത്ത സംഗീത അദ്ധ്യാപകരുടെ നവരാത്രിയുമായി ബന്ധപ്പെട്ട വിവിധ സാംസ്‌കാരിക പരിപാടികളും പരമ്പരാഗത നൃത്ത പരിപാടികളും ഉണ്ടായിരിക്കുന്നതാണ്ന്ന് ചെയർമാൻ ഫ്രാൻസിസ് കൈത്താരത്ത് ചടങ്ങിൽ അറിയിച്ചു.

നവരാത്രിയുടെ തന്നെ ഭാഗമായുള്ള ഡാൻഡിയ ഡാൻസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഒരു ടീമിൽ കുറഞ്ഞത് 2 പേരും കുടിയത് 4 പെരുമടങ്ങുന്ന ടിം അംഗങ്ങൾക്ക് പേരുകൾ രജിസ്റ്റർ നൽകാവുന്നതാണ് വിദഗ്ധരായ വിധികർത്താക്കളുടെ സാന്നിധ്യത്തിലായിരിക്കും ഡാൻസ് നടക്കുന്നതും ഫലപ്രക്യാപനം നടത്തുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. വിജയികൾക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾ നൽകുന്നതാണ്.കൊറോണ യുടെ എല്ലാ പ്രോട്ടോക്കോളും അനുസരിച്ചും, നിയന്ത്രണത്തിലുമാണ് പരിപാടികളുടെ നടത്തിപ്പ്.

തുടർന്നുള്ള എല്ലാ ദിവസങ്ങളിലും വൈകീട്ട് 7 മുതൽ ഗ്ലോബൽ ലൈവ് ചാനലിലൂടെ വിവിധ നൃത്ത സംഗീത പരിപാടികൾ അരങ്ങേറുന്നതാണ്.
കലാകാരന്മാർക്കും, കുട്ടികൾക്കും വേദികളില്ലാത്ത ഈ അവസ്ഥയിൽ ഓൺലൈൻ പ്ലേറ്റ്‌ഫോമിലൂടെ എന്റാർട്രൈൻ എക്സ്‌പ്രസ്സ് എന്ന പേരിൽ ഏഴ് ദിവസവും വൈവിധ്യമാർന്ന പരിപാടികളാണ് നടക്കുന്നത്. ഇത് എല്ലാവര്ക്കും അവസരം ലഭിക്കുന്നുണ്ട്. എല്ലാവരും ഐമാക് ബി എം സി യുമായി ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്കു 39370929, 3552 3151, 39168899 നമ്പറിൽ വിളിക്കുക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP