Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് എയർ ഇന്ത്യയുടെ കൺട്രി മാനേജർ ആശിഷ് കുമാറിന് ചെക്ക് കൈമാറി

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് എയർ ഇന്ത്യയുടെ കൺട്രി മാനേജർ ആശിഷ് കുമാറിന് ചെക്ക് കൈമാറി

സ്വന്തം ലേഖകൻ

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (''ഐസിആർഎഫ്'') എയർ ഇന്ത്യയുടെ ബഹ്റൈൻ, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ഉത്തരവാദിത്തമുള്ള കൺട്രി മാനേജർ ആശിഷ് കുമാറിന്ചെക്ക് കൈമാറി. നാട്ടിലേക്കു തിരിച്ചു പോകുന്നതിന്COVID-19 പകർച്ചവ്യാധി കാരണം യാത്രാ ടിക്കറ്റ് വാങ്ങാൻ കഴിയാത്ത വ്യക്തികൾക്ക് വിമാന ടിക്കറ്റ് വാങ്ങി നൽകിയ ഇനത്തിനാണ് ഈ ചെക്ക് കൊടുത്തത്.വന്ദേ ഭാരത് മിഷൻ ഫ്‌ളൈറ്റുകളിലൂടെയും മറ്റ് ചാർട്ടേഡ് ഫ്‌ളൈറ്റുകളിലൂടെയും 45 ഓളം വ്യക്തികളെ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ഐസിആർഎഫ് ഇതുവരെ പിന്തുണച്ചിട്ടുണ്ട്.

ഇങ്ങനെഒരു വലിയ ലക്ഷ്യത്തിന് സംഭാവന നൽകിയ ഉദാരമായ സ്‌പോൺസർമാർക്ക് ഐസിആർഎഫ് ചെയർമാൻ അറുൾദാസ് തോമസ് പ്രത്യേക നന്ദി അറിയിച്ചു. ഇന്ത്യയിലേക്ക് തിരികെ പോകേണ്ടതും ഫ്‌ളൈറ്റ് ടിക്കറ്റ് വാങ്ങാൻ കഴിയാത്തവരുമായ ആരെങ്കിലും, വന്ദേ ഭാരത് മിഷൻ ഫ്‌ളൈറ്റുകളിലൂടെ ഇന്ത്യയിലെ ഏതെങ്കിലും സ്ഥലങ്ങളിലേക്ക് പോകാൻ അർഹരായ കക്ഷികളെ സഹായിക്കാൻ ഐസിആർഎഫ് അംഗങ്ങളുമായി ബന്ധപ്പെടുക.

Stories you may Like

ബഹ്റൈനിലെ ഇന്ത്യൻ തൊഴിലാളികളുടെ പൊതുക്ഷേമത്തിനായി ബഹ്റൈൻ രാജ്യത്തിലെ ഇന്ത്യൻ അംബാസഡറുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന 1999 ൽ സ്ഥാപിതമായ ഒരു സർക്കാരിതര, ലാഭരഹിത സംഘടനയാണ് ഐസിആർഎഫ്. ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിലെ സാമ്പത്തികമായി ദുർബലരായ വിഭാഗത്തിന് സഹായം നൽകുക എന്നതാണ് ഞങ്ങളുടെ ദൗത്യം. നിയമ സഹായം, അടിയന്തര സഹായം, കമ്മ്യൂണിറ്റി വെൽഫെയർ സേവനങ്ങൾ, വൈദ്യസഹായം, കൗൺസിലിങ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP