Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രവാസികളുടെ മടക്കം സൗജന്യമാക്കണം: ഐസിഎഫ്

പ്രവാസികളുടെ മടക്കം സൗജന്യമാക്കണം: ഐസിഎഫ്

സ്വന്തം ലേഖകൻ

ദുബൈ: പ്രവാസികളുടെ മടങ്ങിവരവിനു പച്ചക്കൊടി കാട്ടിയ കേന്ദ്ര സർക്കാർ നടപടിയെ ഐസിഎഫ് ഗൾഫ് കൗൺസിൽ സ്വാഗതം ചെയ്തു. ഇതിന്നായി ഒരുക്കുന്ന ക്രമീകരണങ്ങളോട് അനുഭാവപൂർണമായ സമീപനമാണ് എല്ലാ പ്രവാസികൾക്കുമുള്ളത്. അവ പാലിച്ചും പൊരുത്തപ്പെട്ടും പ്രവർത്തിക്കുന്നതിനു ഐസിഎഫ് അടക്കമുള്ള സന്നദ്ധ സംഘടനകളുടെ ഇടപെടൽ ഉണ്ടാവുകയും യാത്രാ ക്രമീകരണങ്ങൾ ഒരുക്കുന്നതിനു അതാത് എംബസി, കോൺസുലേറ്റുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നും ഐസിഎഫ് അറിയിച്ചു.

എന്നാൽ, പ്രവാസികൾ സ്വന്തം ചെലവിൽ മടങ്ങണമെന്ന് പറയുന്നത് നീതീകരിക്കാൻ കഴിയില്ല. ജോലിയില്ലാതെയും മറ്റു ബുദ്ധിമുട്ടുകളിലും കഴിയുന്ന പ്രവാസികളോട് ഭരണകൂടം കാണിക്കുന്ന കണ്ണിൽചോരയില്ലാത്ത നിലപാടാണിത്. വിവിധ രാജ്യങ്ങൾ അവരുടെ പൗരന്മാരെ കൊണ്ടു പോകുന്ന മാതൃക ഇന്ത്യാ സർക്കാറും പിൻതുടരണം. എംബസികളുടെ നിയന്ത്രണത്തിലുള്ള കമ്യൂണിറ്റി വെൽഫയർ ഫണ്ട് അടക്കമുള്ളവ ഉപയോഗിച്ച് പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് ഐ സി എഫ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കത്തയച്ചതായും കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP