Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ഐ സി എഫ് സാന്ത്വനം സംഗമം സംഘടിപ്പിച്ചു

ഐ സി എഫ് സാന്ത്വനം സംഗമം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

സി എഫിന്റെ സഹകരണത്തോടെ തിരുവനന്തപുരം ആർ സി സിയുടെ സമീപത്തായി നിർമ്മിക്കപ്പെട്ട സാന്ത്വന ഭവനത്തെ അടുത്തറിയുകയെന്ന ലക്ഷ്യത്തോടെ ഐ സി എഫ് ക്ഷേമ കാര്യ സമിതിയുടെ നേതൃത്വത്തിൽ സാന്ത്വനം സംഗമം സംഘടിപ്പിച്ചു. ആർ സി സിയിലും പരിസരങ്ങളിലുമെത്തുന്ന രോഗികൾക്ക് അന്തിയുറങ്ങാനും ഭക്ഷണത്തിനുമായി വിപുലമായ സൗകര്യങ്ങളാണ് സാന്ത്വന ഭവനത്തിലുള്ളത്

ഒരേ സമയം 300 രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും താമസിക്കാനും ഭക്ഷണം കഴിക്കാനും പ്രാർത്ഥിക്കാനുമുള്ള സൗകര്യങ്ങൾ അവിടെ ഒരുക്കിയിട്ടുണ്ട്. ക്ഷേമകാര്യ പ്രസിഡന്റ് പി എം സുലൈമാൻ ഹാജിയുടെ അധ്യക്ഷതയിൽ സയാനി ഓഡിറ്റോറിയത്തിൽ നടന്ന സംഗമം എംസി അബ്ദുൽ കരീം ഉത്ഘാടനം നിർവഹിച്ചു. ഹ്രസ്സ്വ സന്ദർശനത്തിനായി ബഹ്റൈനിൽ എത്തിയ യുവ പ്രഭാഷകൻ നൗഫൽ സഖാഫി കളസ പ്രസ്ഥാനത്തിന് കീഴിൽ നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും സദസ്സുമായി പങ്കു വെച്ചു.

തുടർന്ന് സാന്ത്വന കേന്ദ്രത്തെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. സാമൂഹ്യ പ്രവർത്തകരായ സുബൈർ കണ്ണൂർ, കെ ടി സലീം, പത്ര പ്രവർത്തകരായ രാജീവ് വെള്ളിക്കോത്, ഷമീർ അഹ്മദ് എന്നിവർ പരിപാടിയിൽ ആശംസ നേർന്നു സംസാരിച്ചു. ഷമീർ പന്നൂർ സ്വാഗതവും അഷ്റഫ് ഇഞ്ചിക്കൽ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP