Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന സ്ത്രീ, സമൂഹം, സദാചാരം' കാമ്പയിൻ സമാപന സമ്മേളനം 13 ന് ഇന്ത്യൻ സ്‌കൂളിൽ

ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന സ്ത്രീ, സമൂഹം, സദാചാരം' കാമ്പയിൻ സമാപന സമ്മേളനം 13 ന് ഇന്ത്യൻ സ്‌കൂളിൽ

സ്വന്തം ലേഖകൻ

മനാമ: 'സ്ത്രീ, സമൂഹം, സദാചാരം' എന്ന പ്രമേയത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം 2019 ന വംബർ ഏഴ് മുതൽ ഡിസംബർ 13 വരെ നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക ബോധവൽക്കരണ കാമ്പയിൻ സമാപന സമ്മേളനം ഡിസംബർ 13 വെള്ളി വൈകിട്ട് കൃത്യം 6.30 ന് ഈസ ടൗൺ ഇന്ത്യൻ സ്‌കൂളിലെ ജഷന്മാൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ സാമൂഹിക അവബോധം കുറഞ്ഞുവരികയും പൊതു ഇടങ്ങളിലും തെരുവുകളിലും അവരുടെ മാനം പിച്ചിച്ചീന്തപ്പെടുകയും ജീവൻ കവർന്നെടുക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം അത്യന്തം ഭയാനകമാണ്. സ്ത്രീ, പുരുഷ സമത്വവും സ്ത്രീ ശാക്തീകരണവുമൊക്കെ മുറക്ക് പറയുന്നുണ്ടെങ്കിലും അവയൊക്കെ ഏട്ടിൽ വിശ്രമിക്കുന്ന നിയമങ്ങളും പദാവലികളുമായി മാറിക്കൊണ്ടിരിക്കുന്നുവെന്നതാണ് യാഥാർഥ്യം. സ്ത്രീയെ മാനിക്കാത്ത വീടുകളും സമൂഹങ്ങളും തെരുവുകളും സൃഷ്ടിക്കപ്പെടുന്നത് മാനവികതക്കെതിരിലുള്ള വെല്ലുവിളിയാണ്. പലപ്പോഴും മത സമൂഹങ്ങളിലെ സ്ത്രീയെ സ്വാതന്ത്ര്യമില്ലാത്തവളെന്ന് പറഞ്ഞ് ആക്ഷേപിക്കുകയും മനുഷ്യന് മൂല്യബോധവും ധാർമികതയും പകർന്നു നൽകുന്ന ആശയങ്ങളെ പഴഞ്ചനെന്നും ഒന്നിനും കൊള്ളാത്തവരെയും മുദ്ര കുത്തുകയും ആധുനികതയുടെ സമത്വ സിദ്ധാന്തത്തെ· വാരിപുണരുകയും ചെയ്തപ്പോൾ സ്ത്രീകൾ വിൽപനച്ചരക്കാക്കപ്പെടുന്ന അവസ്ഥയിലേക്ക് തള്ളിയിട്ടുവെന്നതാണ് യാഥാർഥ്യം.

പൊള്ളയായ വാഗ്ദാനങ്ങളല്ല, മറിച്ച് മനുഷ്യത്വവും ആദരവും നൽകപ്പെടുന്ന അവസ്ഥയാണ് സ്ത്രീകൾക്ക് അനുയോജ്യമെന്ന തിരിച്ചറിവാണ് ഇത്തരമൊരു കാമ്പയിനുമായി രംഗത്തു വരാൻ കാരണമെന്ന് ഫ്രന്റ്‌സ് വനിതാ വിഭാഗം വ്യക്തമാക്കി. ലൈംഗിക പീഡനങ്ങളും സ്ത്രീകൾക്ക് നേരെയുള്ള കൈയേറ്റങ്ങളും ഇന്ന് ശ്രദ്ധ ലഭിക്കാത്ത വിധമുള്ള സാധാരണ സംഭവമായി തീർന്നിരിക്കുന്നു. കാമം തേടുന്ന കണ്ണുകൾക്ക് മുിൽ പിച്ചിച്ചീന്തപ്പെടുന്ന സ്ത്രീത്വത്തെ, മാതൃത്വത്തെ, മാന്യതയെ ചൊല്ലി കരയുന്ന കണ്ണുകളും എഴുതുന്ന പേനകളും വിങ്ങുന്ന ഹൃദയങ്ങളും നിശ്ചലമായിപോയിരിക്കുന്നു.

ഈയൊരു പശ്ചാത്തലത്തിൽ സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുതിനും സമൂഹത്തിൽ അവർക്ക് നൽകപ്പെടേണ്ട മാന്യമായ പരിഗണനയെ ഓർമിപ്പിക്കുന്നതിനും സമൂഹത്തിൽ എല്ലാ മേഖലകളിലും കഴിവുകൾ ഉപയോഗപ്പെടുത്തി മുന്നോട്ട് വരുന്നതിന് അവരെ പ്രാപ്തമാക്കുന്നതിനുമുദ്ദേശിച്ചാണ് കാമ്പയിൻ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയത്. സദാചാരവും ധാർമികതയും കാലത്തിന്റെ കുത്തൊഴുക്കിൽ തകർന്ന് പോകാൻ പാടില്ലാത്ത·സ്ഥായിയായ മൂല്യങ്ങളാണെന്ന് ഓർമിപ്പിക്കാനും കൂടിയാണ് കാമ്പയിൻ. വിലക്കുകൾ തീർക്കുന്ന അസ്വാതന്ത്ര്യത്തിന്റെ ലോകത്തല്ല, സ്ത്രീ നിലനിൽക്കേണ്ടതെന്നും മൂല്യങ്ങൾ മുറുകെ പിടിച്ച് വരും തലമുറയെ ശരിയായ രൂപത്തിൽ പരിശീലിപ്പിച്ച് ഉന്നതമായ മാനുഷിക മൂല്യങ്ങൾ നൽകി വളർത്തുന്നതിന് അവരുടേതായ ഇടങ്ങൾ സൃഷ്ടിക്കേണ്ടതെന്നും ഫ്രന്റ്‌സ് അസോസിയേഷൻ തിരിച്ചറിയുന്നു. കാമ്പയിൻ ഉദ്ഘാടന സമ്മേളനം, വിപുലമായ സ്വാഗത സംഘം രൂപവത്കരണം, കാമ്പയിൻ സന്ദേശം പകർന്നു നൽകുന്ന ലഘുലേഖ പ്രകാശനം, കലാ മൽസരങ്ങൾ, പുഡ്ഡിങ് മൽസരം, സ്ത്രീകളുടെ സാമൂഹിക പദവിയെ നിർണയിക്കുന്ന ടേബിൾ ടോക്ക്, സന്ദേശ പ്രചാരണ ഭാഗമായി കൂടിക്കാഴ്‌ച്ചകൾ, ഫീൽഡ് വർക്കുകൾ, 25ഓളം ഫ്‌ളാറ്റ് സംഗമങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.

സമാപന സമ്മേളനത്തിൽ വനിതാ അറബ് പ്രമുഖരടക്കമുള്ള വ്യക്തിത്വങ്ങൾ പങ്കെടുക്കും. കേരളത്തിലെ അറിയപ്പെടുന്ന പ്രഭാഷകയും സാമൂഹിക പ്രവർത്തകയുമായ പി. റുക്‌സാന മുഖ്യ പ്രഭാഷണം നിർവഹിക്കും. വിവിധ മൽസരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാന ദാനം, കലാപരിപാടികൾ എിവയും സമാപന സമ്മേളനം വേറിട്ടതാക്കും. ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1000 ത്തോളം വനിതകൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീകൾ മാത്രം സംഘാടകരാകുന്ന ബഹ്‌റൈനിലെ ഏറ്റും കൂടുതൽ പ്രവാസി വനിതകൾ അണിനിരക്കുന്ന സമ്മേളനമെന്ന പ്രത്യേകതയും ഇതിനുണ്ട്.

സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. സമാപന സമ്മേളനം വിശദീകരിക്കാൻ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ വനിതാ വിഭാഗം പ്രസിഡന്റ് സാജിദ സലീം, കാമ്പയിൻ കൺവീനർ ഹസീബ ഇർഷാദ്, വൈസ് പ്രസിഡന്റ് ജമീല ഇബ്രാഹിം, അസി. സെക്രട്ടറി റഷീദ സുബൈർ, മനാമ ഏരിയ ഓർഗനൈസർ നദീറ ഷാജി, മുഹറഖ് ഏരിയ ഓർഗനൈസർ ജാസ്മിൻ നാസർ തുടങ്ങിയവർ പങ്കെടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP