Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദരവും യാത്രയയപ്പും നൽകി

ആദരവും യാത്രയയപ്പും നൽകി

സ്വന്തം ലേഖകൻ

നമ്മൾ ചാവക്കാട്ടുകാർ ആഗോളസൗഹൃദ കൂട്ടായ്മ ബഹ്റൈൻ ചാപ്റ്റർ എക്‌സിക്യൂട്ടീവ് മെമ്പറും, മെമ്പർഷിപ് സെക്രെട്ടറിയുമായ ബാലു മറക്കാത്തു, അദ്ദേഹത്തിന്റെ 17 വര്ഷം നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന് കൂട്ടായ്മ യാത്രയയപ്പ് നൽകി.

അതേ വേദിയിൽ വെച്ചു തന്നെ കൂട്ടായ്മയിലെ സജീവാംഗവും, ബഹ്‌റൈൻ കേരള സമാജം സംഘടിപ്പിച്ച നാടക രചന മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഫിറോസ് തിരുവത്രയെ ആദരിക്കുകയും ചെയ്തു.

കോവിഡ് പ്രതികൂലമായ പശ്ചാത്തലത്തിൽ വളരെ കുറച്ചു അംഗങ്ങളെ മാത്രം പങ്കെടുപ്പിച്ചു, സാമൂഹിക അകലം പാലിച്ചു കൊണ്ട് സംഘടിപ്പിച്ച ചടങ്ങിൽ കൂട്ടായ്മ പ്രസിഡന്റ് യുസുഫ് അലി അധ്യക്ഷത വഹിച്ചു. ഫിറോസ് തിരുവത്രയെ പൊന്നാടയണിയിച്ചു ആദരിച്ചു.

കൂട്ടായ്മ രക്ഷാധികാരി മനോഹരൻ പാവറട്ടി ബാലു മറക്കത്തിന്ന് മൊമെന്റോ നൽകി. ആദരത്തിന്നു നന്ദി പറഞ്ഞു കൊണ്ട് ഇരുവരും സംസാരിച്ചു.

ചടങ്ങിൽ ജോയിന്റ് സെക്രട്ടറി സുഹൈൽ,എക്‌സിക്യൂട്ടീവ് അംഗങ്ങൾ അഭിലാഷ്, വൈശാഖ്, ഫഹദ് എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP