Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്പോർട്സ് ഡേയിൽ യു.കെ രാജന് പവിഴദ്വീപിലെ കോഴിക്കോട്ടുകാരുടെ സ്‌നേഹാദരവ്

സ്പോർട്സ് ഡേയിൽ യു.കെ രാജന് പവിഴദ്വീപിലെ കോഴിക്കോട്ടുകാരുടെ സ്‌നേഹാദരവ്

സ്വന്തം ലേഖകൻ

മനാമ : ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി വെള്ളിയാഴ്‌ച്ച ഇസാ ടൗൺ ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ചസ്പോർട്സ് ഡേ'യുടെ സമാപന ചടങ്ങിലാണ് അറേബ്യൻ ഗൾഫ് കപ്പ് ജേതാക്കളായ ബഹ്റൈൻ ദേശീയ ഫുട്‌ബോൾ ടീമിന്റെ മസാജ് തെറാപ്പിസ്റ്റ് ആയി 12 വർഷക്കാലമായി പ്രവർത്തിക്കുന്ന, ബഹ്റൈൻ മലയാളികളുടെ അഭിമാനമായി മാറിയ കോഴിക്കോട് ജില്ലയിലെ നാദാപുരം പേരോട് സ്വദേശി യു.കെ രാജന് പവിഴദ്വീപിലെ കോഴിക്കോട്ടുകാർ മൊമെന്റോ നൽകി സ്‌നേഹാദരവേകിയത്.

രാവിലെ 8:30 ന് ആരംഭിച്ച 'സ്പോർട്സ് ഡേ' യിൽപുരുഷന്മാരും, സ്ത്രീകളും ,കുട്ടികളും , വിവിധ കായിക ഇനങ്ങളിൽ മാറ്റുരച്ചു.ബ്ലൂ , യെല്ലോ, ഗ്രീൻ, റെഡ്എന്നീ ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരം ക്രമീകരിച്ചിരുന്നത്.ഷിജു എസ് നായർ നയിച്ചടീം ബ്ലൂ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഓവറോൾ ട്രോഫി കരസ്ഥമാക്കി.ജെസ്ലി നിസാർ നയിച്ച ടീം റെഡ് രണ്ടാം സ്ഥാനവും , നീരജ് തിക്കോടി നയിച്ച ടീം ഗ്രീൻ മൂന്നാം സ്ഥാനവും , ശ്രീശൻ നന്മണ്ട നയിച്ച ടീം യെല്ലോ നാലാം സ്ഥാനവും നേടി.

വിവിധ വിഭാഗങ്ങളിൽ ഹൈതം , നെഹ്ന നിസാർ, ജനക് ജ്യോതിഷ്, റിസ്വാന ഷെഫി എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.സ്പോർട്സ് ഡേ'യുടെസമാപന ചടങ്ങിൽ സ്പോർട്സ് വിങ് കൺവീനർ വിൻസെന്റ് തോമസ് സ്വാഗതം ആശംസിച്ചു.പ്രസിഡന്റ് കെ.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു.മുഖ്യാതിഥി യു.കെ രാജൻ , രക്ഷാധികാരി ഗഫൂർ ഉണ്ണികുളം, കെ.എം.സി.സി വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം ,വടകര സഹൃദയ വേദി പ്രസിഡന്റ് സുരേഷ് മണ്ടോടി , പവിഴദ്വീപിലെ കോഴിക്കോട്ടുകാർജനറൽ സെക്രട്ടറി സി.അജ്മൽ , ട്രഷറർ ബാബു ജി നായർ , 'സ്പോർട്സ് ഡേ 'ഇവന്റ് കോർഡിനേറ്റർ പ്രജി ചേവായൂർ , ജോയിന്റ് കൺവീനർ നീന ഗിരീഷ് എന്നിവർ സംസാരിച്ചു.

'സ്പോർട്സ് ഡേ' ജേതാക്കളായ ടീം ബ്ലൂ വിനുള്ള എവറോളിങ് ട്രോഫി മുഖ്യാതിഥി യു.കെ രാജൻ സമ്മാനിച്ചു.ഗ്രൂപ്പ് ഇനങ്ങളിലും , വ്യക്തിഗത ഇനങ്ങളിലുംവിജയികളായവർക്ക് മെഡലുകൾ വിശിഷ്ടാതിഥികളും , എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചേർന്ന് സമ്മാനിച്ചു. പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ജോയിന്റ് സെക്രട്ടറി മുസ്തഫ കുന്നുമ്മൽ നന്ദി പ്രകാശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP