Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം നോർക്ക ക്ഷേമനിധി ക്യാമ്പെയ്ൻ ആരംഭിച്ചു

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം നോർക്ക ക്ഷേമനിധി ക്യാമ്പെയ്ൻ ആരംഭിച്ചു

സ്വന്തം ലേഖകൻ

മനാമ: കേരള ഗവൺമെന്റ് പ്രവാസി കേരളീയർക്കായി ഏർപെടുത്തിയ നോർക്കയിലേക്കും, പെൻഷൻ പദ്ധതിയായ ക്ഷേമനിധിയിലേക്കുമുള്ള 2021-2022 വർഷത്തേക്കുള്ള രജിസ്‌ട്രേഷൻ ക്യാമ്പെയ്ൻ ആരംഭിച്ചു.ശശി അക്കരാലിന് നോർക്ക അംഗത്വ കാർഡും, ബാബുവിന് ക്ഷേമനിധി അംഗത്വ കാർഡും നൽകിക്കൊണ്ട് രക്ഷാധികാരികളായ വി സി ഗോപാലനും, കെ.ടി സലീം ചേർന്ന് ക്യാമ്പെയ്ൻ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ വർഷം നിരവധി ബഹ്‌റൈൻ കോഴിക്കോട് പ്രവാസികൾക്ക് നോർക്ക ക്ഷേമനിധി അംഗത്വം നേടിക്കൊടുത്ത സംഘടനയുടെ പ്രവർത്തന ഫലമായി കഴിഞ്ഞ വർഷം മാത്രം അർഹരായ ഏഴ് പേർക്ക് മരണാനന്തര സഹായമായി ഒരു ലക്ഷം രൂപ വീതവും രണ്ട് പേർക്ക് ചികിത്സാ സാന്ത്വനമായി അൻപതിനായിരം രൂപ വീതവും ലഭിച്ചതായി ചാരിറ്റി വിഭാഗം അറിയിച്ചു.Kpf സംഘടയുടെ അംഗത്വം പുതുക്കുന്നതിനും, പുതിയ അംഗത്വം നൽകുന്നതിനുമുള്ള ക്യാമ്പെയ്‌നും ഇതോടൊപ്പം നടത്തുന്നതാണെന്ന് എക്‌സിക്യുട്ടീവ് അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ പ്രസിഡണ്ട് സുധീർ തിരുനിലത്തും, സെക്രട്ടറി ജയേഷ്.വി.കെ യും അറിയിച്ചു.

നോർക്ക ക്ഷേമനിധി അംഗത്വത്തിനു വേണ്ടി 39875836 എന്ന വാട്‌സാപ്പ് നമ്പറിൽ വേണുവടകരയെയും, സംഘടനാ മെമ്പർഷിപ്പ് കാര്യങ്ങൾക്കായി സജീഷ് -33393770, പ്രജിത്ത്-34526547 എന്നീ വാട്‌സാപ്പ് നമ്പറുകളിലും ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP