Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മൈത്രി സോഷ്യൽ അസ്സോസിയേഷൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം നടത്തി

മൈത്രി സോഷ്യൽ അസ്സോസിയേഷൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം നടത്തി

സ്വന്തം ലേഖകൻ

മനാമ. മൈത്രി സോഷ്യൽ അസ്സോസിയേഷനും അൽഹിലാൽ ആശുപത്രിയുമായി സഹകരിച്ച് നടത്തുന്ന മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം സാമുഹ്യ പ്രവർത്തകൻ നജീബ് കടലായി നിർവ്വഹിച്ചു. ക്യാമ്പ് കൺവീനർ നൗഷാദ് മഞ്ഞപ്പാറയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഹോസ്പിറ്റൽ അഡ്‌മിനിസ്‌ട്രേറ്റർ ലിജോയി മുഖ്യപ്രഭാഷണം നടത്തി.

സിയാദ് ഏഴംകുളം, നൗഷാദ് അടൂർ, സക്കീർ ഹുസൈൻ, അബ്ദുൽ വഹാബ് , സുനിൽ ബാബു, അനസ് റഹീം ,സാമൂഹിക പ്രവർത്തകൻ അൻവർ ശൂരനാട് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. റിയാസ് വിഴിഞ്ഞം ഷാജഹാൻ, ഷിജു ഏഴം കുളം തുടങ്ങിയവർ പങ്കെടുത്തു .പതിനഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ പങ്കെടുക്കുവാനായി നിരവധി പേർ മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 34343410,38207050,33906265 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP