Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൈത്രി മെഗാ മെഡിക്കൽ ക്യാമ്പ് ഡിസംബർ 1 മുതൽ 15 വരെ

മൈത്രി മെഗാ മെഡിക്കൽ ക്യാമ്പ് ഡിസംബർ 1 മുതൽ 15 വരെ

സ്വന്തം ലേഖകൻ

മൈത്രി സോഷ്യൽ അസോസിയേഷനും, അൽ ഹിലാൽ ഹോസ്പിറ്റൽ മനാമയുമായി ചേർന്ന് 15 ദിവസം നീണ്ടു നിൽക്കുന്ന മെഗാ മെഡിക്കൽ സംഘടിപ്പിക്കുന്നു. ഡിസംബർ 1 ന് മുതൽ 15 വരെ നീണ്ടു നിൽക്കുന്ന മെഡിക്കൽ ക്യാമ്പ്, പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ സാധാരണ രീതിയിൽ സംഘടനകൾ സംഘടിപ്പിച്ചിരുന്ന മെഡിക്കൽ ക്യാമ്പുകളൊന്നും നടക്കാത്ത സാഹചര്യം കണക്കിലെടുത്താണ്, ഇത്തരമൊരു മെഗാ മെഡിക്കൽ ക്യാമ്പ് നടത്താൻ മൈത്രി തീരുമാനിച്ചതെന്നും പൊതുജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും പ്രോഗ്രാം കമ്മറ്റി കൺവീനർ നൗഷാദ് മഞ്ഞപ്പാറയും, ജോ. സെക്രട്ടറി സക്കീർ ഹുസൈനും അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ വിളിക്കുക.
34343410,38207050,33906265

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP