Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരോഗ്യകരമായതും സുരക്ഷിതവുമായ വേനൽക്കാലത്തേക്കുള്ള ബോധവൽക്കരണ കാമ്പെയ്ൻ ശ്രദ്ധേയമായി

ആരോഗ്യകരമായതും സുരക്ഷിതവുമായ വേനൽക്കാലത്തേക്കുള്ള ബോധവൽക്കരണ കാമ്പെയ്ൻ ശ്രദ്ധേയമായി

ന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്) ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം സംഘടിപ്പിച്ച ബോധവൽക്കരണ കാമ്പയിൻ ഏകോപിപ്പിച്ചു.

വേനൽക്കാലത്ത് തൊഴിൽ അപകടങ്ങളും രോഗങ്ങളും കുറയ്ക്കുന്നതിനും പ്രതിരോധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തൊഴിലുടമകൾക്കും തൊഴിലാളികൾക്കും തൊഴിൽ അവബോധം വളർത്തുന്നതിനും 2013 ലെ മന്ത്രിതല ഉത്തരവ് 3-ൽ വ്യക്തമാക്കിയ പ്രകാരം തൊഴിൽ നിരോധനവുമായി ബന്ധപ്പെട്ട് ആയിരുന്നു ഈ വേനൽകാല (ജൂലൈ, ഓഗസ്റ്റ് മാസങ്ങൾ) കാമ്പെയ്ൻ .

2019 ജൂലൈ 10 ബുധനാഴ്ച സെഗായയിലെ ബഹ്റൈൻ കേരളീയ സമാജം (ബി.കെ.എസ്) പരിസരത്ത് നടന്ന പ്രചാരണത്തിൽ അഞ്ഞൂറോളം തൊഴിലാളികൾ പങ്കെടുത്തു.

വിവിധ ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാരും പാരാ മെഡിക്കൽ സ്റ്റാഫും തൊഴിലാളികൾക്ക് ആരോഗ്യ പരിശോധന നടത്തി.

തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി സുബ ബിൻ സലേം അൽ-ദോസറി, ലേബർ അഫയേഴ്‌സ് ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി അഹമ്മദ് ജാഫർ അൽ-ഹൈകി - ഡയറക്ടറേറ്റ് ഓഫ് ഇൻസ്‌പെക്ഷൻ ആൻഡ് ഒക്യുപേഷണൽ സേഫ്റ്റി, ആരോഗ്യ പ്രമോഷൻ ഡയറക്ടർ ഡോ. വഫ ഇബ്രാഹിം ഷാർബിറ്റി, ആരോഗ്യ മന്ത്രാലയം, ശ്രീമതി സഹ്റ സൈദ് ഹാഷിം, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം, ബഹ്റൈൻ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി പി കെ ചൗധരി, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, നേപ്പാൾ, ബഹ്റൈൻ എംബസികളുടെ പ്രതിനിധികൾ, ബഹ്റൈൻ കാൻസർ കെയർ സൊസൈറ്റി പ്രസിഡന്റ് ഡോ. പിവി ചെറിയൻ, ഐസിആർഎഫ് ചെയർമാൻ അരുൾദാസ് തോമസ്, ഭഗവാൻ അസർപോട്ട, ഐസിആർഎഫിന്റെ എക്‌സ്-ഒഫീഷ്യോ, മറ്റ് ഐസിആർഎഫ് വോളന്റിയർമാർ, കൂടാതെ നിരവധി ഇന്ത്യൻ കമ്മ്യൂണിറ്റി പ്രതിനിധികൾ പങ്കെടുത്തു.

യുഎഇ എക്‌സ്‌ചേഞ്ച്, ലുലു ഇന്റർനാഷണൽ ഗ്രൂപ്പ്, കൊക്കക്കോള ബോട്ട്‌ലിങ് കമ്പനി, ബഹ്റൈൻ ഫിനാൻസിങ് കമ്പനി (ബിഎഫ്‌സി) എന്നിവരാണ് പരിപാടിയുടെ പ്രധാന സ്‌പോൺസർമാർ.

വേദി ലോജിസ്റ്റിക്കൽ ക്രമീകരണങ്ങൾ ഏകോപിപ്പിച്ചത് ഐസിആർഎഫ് ഉദ്യോഗസ്ഥരും ബികെഎസ് ഉദ്യോഗസ്ഥരുമാണ്.
ഓരോ തൊഴിലാളിക്കും, പങ്കെടുത്തവർക്കും ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP