Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

തൊഴിലാളി ദിനത്തിൽ ഫുഡ് വേൾഡ് ഗ്രൂപ്പുമായി ചേർന്ന് 1000 ഇഫ്താർ കിറ്റ് വിതരണം ചെയ്ത് ഒഐസിസി യൂത്ത് വിങ്ങും ബിഎംബിഎഫ് യൂത്ത് വിങ്ങും

തൊഴിലാളി ദിനത്തിൽ ഫുഡ് വേൾഡ് ഗ്രൂപ്പുമായി ചേർന്ന് 1000 ഇഫ്താർ കിറ്റ് വിതരണം ചെയ്ത് ഒഐസിസി യൂത്ത് വിങ്ങും ബിഎംബിഎഫ് യൂത്ത് വിങ്ങും

സ്വന്തം ലേഖകൻ

ബഹ്റൈൻ ഒഐസിസി യൂത്ത് വിങ്ങും ബിഎംബിഎഫ് യൂത്ത് വിങ്ങും ഫുഡ് വേൾഡ് ഗ്രൂപ്പുമായി സഹകരിച്ച് തൊഴിലാളി ദിനത്തിൽ മൂന്നു ലേബർ ക്യാമ്പുകളിൽ ആയിരം ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. ബഹ്റൈൻ ക്യാപിറ്റൽ ഗവറണറേറ്റുമായി സഹകരിച്ച് അദ്ലിയയിലും, അസ്‌കർ, സൽമാബാദ്, സിഞ്ച് എന്നിവിടങ്ങളിലെ ലേബർ ക്യാമ്പുകളിലുമായി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. ഫുഡ് വേൾഡ് ഗ്രൂപ്പ് സിഇഒ ഷവാദ്, ഒഐസിസി യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം, ബിഎംബിഎഫ് യൂത്ത് വിങ് പ്രസിഡന്റ് ഷമീർ ഹംസ, ഒഐസിസി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി ബോബി പാറയിൽ, യൂത്ത് വിങ് ഭാരവാഹികളായ ബിനു പാലത്തിങ്കൽ, ആകിഫ് നൂറ ബിഎംബിഎഫ് യൂത്ത് വിങ് നേതാക്കളായ സനു, നജീബ്, മുനീസ്, നൗഷാദ്, ഷമീർ കാപ്പിറ്റൽ, റഷീദ്, നിയാസ്, മൻസൂർ എന്നിവർ നേതൃത്വം നൽകി. യുവജന സംഘടകളുടെ ഇഫ്താർ കിറ്റ് വിതരണത്തിലേക്ക് 1200 കിറ്റുകൾ നൽകിയ ഫുഡ് വേൾഡ് ഗ്രൂപ്പിനോടും സിഇഒ ഷവാദ് നോടുമുള്ള നന്ദി കടപ്പാടും അറിയുക്കന്നതായി യൂത്ത് വിങ് നേതാക്കൾ അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിലും ഇഫ്താർ കിറ്റുകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുമെന്ന് യുവജന സംഘടന നേതാക്കളായ ഇബ്രാഹിം അദ്ഹം, ഷമീർ ഹംസ എന്നിവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP